കേരള ടൂറിസം പ്രൊമോട്ടേഴ്‌സ്​ ട്രസ്​റ്റ്​ ഉദ്​ഘാടനം ഞായഴാഴ്ച

കേരള ടൂറിസം പ്രൊമോട്ടേഴ്‌സ്​ ട്രസ്​റ്റ്​ ഉദ്​ഘാടനം ഞായഴാഴ്ച

Spread the love
സ്വന്തം ലേഖകൻ

കോട്ടയം: കേരള ടൂറിസം പ്രെമോ​േട്ടഴ്​സ്​ ട്രസ്​റ്റി​െൻറ ഉദ്​ഘാടനം ഞായറാഴ്​ച കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കും. വൈകീട്ട്​ മൂന്നിന്​ തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ ഉദ്​ഘാടനം നിർവഹിക്കും. ജില്ല ​പഞ്ചായത്ത്​ പ്രസിഡൻറ്​ സഖറിയാസ്​ കുതിരവേലി അധ്യക്ഷത വഹിക്കും.  ​െക.ടി.പി.ടി വൺ മില്യൺ ക്ലബി​െൻറ ഉദ്​ഘാടനം അഡ്വ. കെ. സുരേഷ്​കുറുപ്പ്​ എം.എൽ.എയും ​കേരളീയം ഉദ്​ഘാടനം നഗരസഭാധ്യക്ഷ ഡോ. പി.ആർ.സോനയും  ടൂർ പാക്കേജി​െൻറ ഉദ്​ഘാടനം ഡി.ടി.പി.സി ജില്ല സെക്രട്ടറി ഡോ. ബിന്ദുനായരും നിർവഹിക്കും. വൈകീട്ട്​ ആറിന്​ ഗാനസന്ധ്യയുമുണ്ടാകും. പ്രവാസിമലയാളികളടക്കം 21 അംഗങ്ങൾ ചേർന്നാണ്​ ട്രസ്​റ്റ്​ രൂപവത്​കരിച്ചത്​. കേരളത്തിലേക്ക്​ ടൂറിസ്​റ്റുകളെ എത്തിക്കാൻ കർമപദ്ധതി തയാറാക്കുക, മലയാളികൾക്ക്​ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുക, കുരുമുളക്​, ഏലക്ക, കശുവണ്ടി തുടങ്ങിയ പ്രവാസി മലയാളികളുടെ സഹകരണത്തോടെ ലോക വിപണിയിൽ എത്തിക്കുക എന്നിവയാണ്​ ലക്ഷ്യങ്ങൾ. വാർത്തസമ്മേളനത്തിൽ കെ.ടി.പി.ടി പ്രസിഡൻറ്​  പി.ആർ. മോഹനൻ, സെക്രട്ടറി സജി കൃഷ്​ണൻ, ട്രഷറർ അഡ്വ. സി.ജെ. മാത്യു, ജോസ്​ ​േജാർജ്​ എന്നിവർ പ​െങ്കടുത്തു.