ചെങ്ങന്നൂരിൽ ഇന്ന് കലാശക്കൊട്ട്; മൂന്ന്  മൂന്നണികൾക്കും  ഭീഷണിയായി ആം ആദ്മി പാർട്ടി

ചെങ്ങന്നൂരിൽ ഇന്ന് കലാശക്കൊട്ട്; മൂന്ന് മൂന്നണികൾക്കും ഭീഷണിയായി ആം ആദ്മി പാർട്ടി

Spread the love

ശ്രീകുമാർ

ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. രണ്ടര മാസം നീണ്ട പ്രചരണ പ്രവർത്തനങ്ങൾക്കൊടുവിൽ വിജയം ഉറപ്പിക്കാനുള്ള അവസാനഘട്ട തിരക്കിലാണ് മൂന്നു മുന്നണിയും. ശക്തമായ പോരാട്ടവുമായി ആം ആദ്മി പാർട്ടിയും മുന്നിലുണ്ട്. അവസാനമണിക്കൂറിലെ ശക്തിപ്രകടനത്തിലാണ് എല്ലാ പാർട്ടികളും. റോഡ് ഷോയോടു കൂടിയാകും കലാശക്കൊട്ട് നടക്കുന്നത്. നാളെ ശബ്ദഘോഷങ്ങളില്ലാതെ നിശബ്ദപ്രചാരണം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപ് തന്നെ പാർട്ടി പ്രചാരണം തുടങ്ങിയിരുന്നു. സി. പി. എം നിയമസഭ മണ്ഡലം കമ്മിറ്റി ഓഫിസിന് നിന്നാണ് സജി ചെറിയൻ പ്രചരണം ആരംഭിക്കുന്നത്. വോട്ട് തനിക്ക് തന്നെ കിട്ടുമെന്ന് നൂറു ശതമാനം വിശ്വാസമുണ്ട്, വിദ്യാഭ്യാസമുള്ളവരാണ് ചെങ്ങന്നൂർകാർ എന്നും ചിന്തിക്കാൻ ശേഷിയുള്ളവർ വോട്ട് തനിക്കുതന്നെ ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും സജി ചെറിയൻ പറയുന്നു. വാദ്യഘോഷങ്ങളും ബൈക്ക് റാലിയുമായി കലാശക്കൊട്ട് നടക്കും.
അപ്രതീക്ഷിതമായി കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി നിയമിച്ചത് എൻ. ഡി. എ പ്രചരണത്തിനു പുതിയ ആവേശമായി. കുമ്മനം രാജശേഖനും വി. മുരളീധരനും പ്രചരണത്തിനായി ചെങ്ങന്നൂരിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടു കുറഞ്ഞ പഞ്ചായത്തുകളിലൂടെയൂള്ള അവസാനവട്ട പ്രചരണങ്ങളുടെ തിരക്കിലാണ് വിജയകുമാർ. ചെങ്ങന്നൂരിലെ ജനകീയ മുഖം രാജീവ് പള്ളത്താണ് ആം ആദ്മിയുടെ സ്ഥാനാർത്ഥി.
ചെങ്ങന്നൂരിൽ 1,99340 വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിലുള്ളത്. എല്ലാ വോട്ടർമാരെയും പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതായിരിക്കും മുന്നണികളുടെ ശ്രമം. കാലാവസ്ഥ കൂടി അനൂകൂലമായാൽ പോളിങ് ശതമാനം ഉയരാനാണ് സാധ്യത. 2016ൽ 74.36 ശതമാനമായിരുന്നു പോളിങ്. അന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി. പി. എമ്മിന്റെ കെ. കെ രാമചന്ദ്രൻ ജയിച്ചു. ശക്തമായ ത്രികോണ മത്സരമായിരുന്നു 2016ൽ ചെങ്ങന്നൂർ സാക്ഷിയായത്.
സജി ചെറിയൻ, ഡി. വിജയകുമാർ, അഡ്വ. ശ്രീധരൻ പിള്ള, രാജീവ് പള്ളത്ത് എന്നിവരാണ് ചെങ്ങന്നൂരിൽ ജനവിധി
തേടുന്ന പ്രമുഖകർ. രാജ്യമാകെ ഉറ്റുനോക്കുന്ന രാഷ്ട്രീയ വിധിയെഴുത്ത് തിങ്കളാഴ്ച നടക്കും. ഫലപ്രഖ്യാപനം 31ന്.