നിപ്പാ വൈറസ് ഭീതിയിൽ കേരളം: ഭീതി പടർത്തിയത് മരുന്ന് – മാധ്യമ കൂട്ടുകെട്ടോ..? നിപ്പയെ ഇത്രമേൽ ഭയക്കേണ്ടതുണ്ടോ..?

നിപ്പാ വൈറസ് ഭീതിയിൽ കേരളം: ഭീതി പടർത്തിയത് മരുന്ന് – മാധ്യമ കൂട്ടുകെട്ടോ..? നിപ്പയെ ഇത്രമേൽ ഭയക്കേണ്ടതുണ്ടോ..?

Spread the love

ബ്രിട്ടോ എബ്രഹാം

കൊച്ചി: കോഴിക്കോട് പേരാമ്പ്രയിൽ ഒരു കുടുംബത്തെയും, അവരെച്ചുറ്റിപ്പറ്റി നിൽക്കുന്ന കുറച്ച് ആളുകളെയും മാത്രം ബാധിച്ച നിപ്പ വൈറസ് പനിയെപ്പറ്റി കേരളമൊട്ടാകെ ഭീതി പടർത്തിയതിനു പിന്നിൽ ആഗോള തലത്തിലെ മരുന്ന് – മാധ്യമ ലോബിയെന്ന് സൂചന. കേരളത്തിലെ മാധ്യമങ്ങളും ഒരു വിഭാഗം ഡോക്ടർമാരും ഈ ലോബിയ്ക്കു പിന്നിൽ നിരന്നതോടെ കേരളം മുഴുവൻ പടർന്നു പിടിച്ച വലിയ വപത്താണെന്ന പ്രചാരണമായി.
മൂന്നരക്കോടി മലയാളികളിൽ ആകെ 253 പേർക്കു മാത്രമാണ് നിപ്പ മൂലമുള്ള പനി സംശയിച്ചത്. ഇതിൽ 25 പേർക്കു മാത്രമാണ് നിപ്പ സ്ഥിരീകരിച്ചത്. ഇതിൽ 16 പേരാണ് ഇതുവരെ മരിച്ചതും. പേരാമ്പ്രയിലെ ഒരു വീടിന്റെ ആളൊഴിഞ്ഞ കിണർ വൃത്തിയാക്കാനിറങ്ങിയവർക്കാണ് രോഗം പിടിപെട്ടതും മരണം സംഭവിച്ചതും. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവർക്കും ഈ കുടുംബവുമായോ, ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട നിപ്പാ ബാധിതരായ രോഗികളുമായി അടുത്തിടപെട്ടവർക്കോ മാത്രമാണ് നിപ്പയുണ്ടെന്നു സ്ഥിരീകരിച്ചത്.
എന്നാൽ, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെയും, മെഡിക്കൽ കോളേജ് ആശുപത്രിയിലെയും ഒരു വിഭാഗം ഡോക്ടർമാരും മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളുമാണ്. നിപ്പാ ബാധ പടർത്തുന്നത് വവ്വാലുകളാണെന്നു ആധികാരികമായി ആദ്യം റിപ്പോർട്ട് ചെയ്തത് മലയാള മനോരമ എന്ന ദിനപത്രമായിരുന്നു. മരിച്ച മൂസയുടെ വീട്ടിലെ കിണറ്റിൽ താമസിച്ചിരുന്ന വവ്വാലുകളാണ് ഇത്തരത്തിൽ നിപ്പ പടർത്തിയെന്നായിരുന്നു മലയാള മനോരമയുടെ കണ്ടെത്തൽ. പിന്നീട്, വ്യാപകമായി മലയാള മനോരമ ഇത്തരത്തിൽ രോഗത്തിനു വേണ്ടിയുള്ള പ്രചാരണം ശക്തമാക്കുകയായിരുന്നു. ഇതിനിടെ ഒരു വിഭാഗം ഡോക്ടർമാരും സോഷ്യൽ മീഡിയ സംഘവും നിപ്പയെ മാരകരോഗമാക്കി, കേരളം മുഴുവൻ പടർന്നതായുള്ള പ്രചാരണവും ആരംഭിച്ചിരുന്നു.
ഇതിനിടെ കോട്ടയം ജില്ലയിൽ മൂന്നു പേർക്കു നിപ്പ കണ്ടെത്തിയെന്ന വാർത്ത വന്നു. അന്ന് വൈകിട്ട് രോഗികൾക്കു നിപ്പായില്ലെന്നു ജില്ലാ മെഡിക്കൽ ഓഫിസർ വാർത്താക്കുറിപ്പ് പുറത്തിറക്കിയെങ്കിലും, ഇത് മലയാള മനോരമയ്ക്കു വാർത്തയായില്ല. പകരം, കോട്ടയത്ത് മൂന്നു പേർക്കു നിപ്പ കണ്ടെത്തിയെന്ന് ഒന്നാം പേജിൽ വലിയ വാർത്ത നൽകിയ മനോരമ വ്യാപകമായി ഭീതി പടർത്തുകയും ചെയ്തു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മലയാള മനോരമ വിവിധ ജില്ലകളിൽ വാർത്ത ചെയ്യുന്ന രീതി ശ്രദ്ധിച്ചാൽ മനസിലാകും ഇവർ മരുന്നുമാധ്യമ ലോബിയുടെ ഭാഗമായി എത്രത്തോളം വലിയ ഗൂഡാലോചനയാണ് നടത്തുന്നതെന്ന്.
സംസ്ഥാനത്ത് ഒരു ഹോട്ടലിലും വാഴയിലെ ഉപയോഗിക്കുന്നില്ലെന്നതായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള മനോരമയുടെ പ്രചാരണം. നിപ്പാ വൈറസ് ബാധയുള്ള വവ്വാലുകൾ ഇലയിൽ വന്നിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയതെന്നും, ഹോട്ടലുകൾ ഇതു മൂലം വാഴയില ഊണിന് ഉപയോഗിക്കുന്നില്ലെന്നുമായിരുന്നു മലയാള മനോരമയുടെ കണ്ടെത്തൽ. എന്നാൽ, ഒരാഴ്ച മാത്രമായിരുന്നു മനോരമയുടെയും മറ്റു മാധ്യമങ്ങളുടെയും വവ്വാൽ വിരുദ്ധ പ്രചാരണം. നിപ്പാ വൈറസ് പടർന്നത് വവ്വാലിൽ നിന്നല്ലെന്ന പഠന റിപ്പോർട്ട് വന്നതോടെയാണ് ഈ പ്രചാരണം എല്ലാം അവസാനിപ്പിച്ചത്.
എന്നാൽ, സാധാരണ പനിയ്ക്കുള്ള ലക്ഷണങ്ങൾ മാത്രമാണ് നിപ്പയ്ക്കുള്ളതെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. മറ്റു പനികൾ പോലെ തന്നെയാണ് നിപ്പയും. എന്നാൽ, കൃത്യ സമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് തലച്ചോറിനെ ബാധിക്കും എന്നതാണ് പ്രശ്‌നം. ഇത് മനസിലാക്കാതെ ഭീതി പടർത്തുന്നതിനു പിന്നിൽ രാജ്യാന്തര മരുന്നു മാഫിയയാണ്. ലക്ഷങ്ങൾ വിലയുള്ള മരുന്ന് കേരളത്തിൽ അടിച്ചേൽപ്പിക്കുന്നതിനു വേണ്ടിയാണ് ഓരോ വർഷവും ഇവിടെ എത്തുന്ന പുതിയ പനികൾ എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ പറയുന്നത്.