ഇനി പ്ലാസ്റ്റിക്കില്ലാക്കാലം

ഇനി പ്ലാസ്റ്റിക്കില്ലാക്കാലം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്ലാസ്​റ്റികിനെ പടികടത്താൻ ബയോ ഡീഗ്രയിഡബിൾ ക്യാരി ബാഗുകളുമായി പരിസ്ഥിതി പ്രവർത്തകർ. കോട്ടയം കേ​ന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഗ്രീൻ ​ഫ്ര​േട്ടണിറ്റി, ഗ്രീൻ കോ-ഒാപറേറ്റീവ്​ സൊസൈറ്റി, റസിഡൻറസ്​ അസോസിയേഷൻ കൂട്ടായ്​മയായ കൊറാക്ക്​ എന്നിവയുടെ സഹകരണത്തോടെയാണ്​ പ്ലാസ്​റ്റികിനെ പൂർണമായും മാറ്റിനിർത്തുന്ന ബദൽ മുന്നോട്ടുവെക്കുന്നത്​. വിദേശരാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന പോളിമർ നിർമിത ബയോ ഡീഗ്രയിഡബിൾ ക്യാരിബാഗുകൾ പൂർണമായും മണ്ണിൽ ലയിച്ചുചേരും. ഇതിന്​  90 മുതൽ 180 വ​െര ദിവസങ്ങൾ മതിയാകും. ക​േമ്പാസ്​റ്റബിൾ ക്യാരിബാഗ്​ നിർമിക്കാനും സംഭരിക്കാനും വിൽക്കാനും 50 മൈക്രോൺ നിബന്ധനയും ബാധകമല്ല. ഇതിനാൽ പ്ലാസിറ്റിക്​ ക്യാരിബാഗുകളെക്കാൾ 30 ശതമാനം എണ്ണം കൂടുതൽ കിലോഗ്രാമിൽ ലഭിക്കും. പരിസ്ഥിതി സൗഹൃദ ഉൽപന്നം കൊച്ചിയ​ിലെ ഗ്രീൻ എർത്ത്​ സൊലൂഷൻസ്​ സ്ഥാപനം വഴിയാണ്​ കേരളത്തിലെത്തിക്കുന്നത്​. പ്ലാസ്​റ്റിക്കിൽ പായ്​ക്ക്​ ചെയ്​ത്​ വിൽക്കുന്ന ഭക്ഷസാധനങ്ങൾ കാൻസർ വ്യാപനത്തിനും മറ്റ്​ ആരോഗ്യപ്രശ്​നങ്ങൾക്കും ഇടയാക്കുന്നു. ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ബോധവത്​കരണവും ലക്ഷ്യമിട്ട്​ ജൂൺ 15ന്​ കോട്ടയം ജറുസലേം പള്ളിയിലെ യൂഹാനോൻ മാർത്തോമ ഹാളിൽ ശിൽപശാല സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ലണ്ടൻ​ ബ്രൂണൽ യൂനിവേഴ്​സിറ്റി ശാസ്​ത്രജ്ഞൻ ഡോ. അജി പീറ്റർ, ഡോ. ജേക്കബ്​ ജോർജ്​, ഡോ. വിഷ്​ണു ആർ. ഉണ്ണിത്താൻ, ഡോ. വാസുദേവ മേനോൻ, അഡ്വ. സന്തോഷ്​ കണ്ടംചിറ എന്നിവർ പ​െങ്കടുത്തു.