അമിത വേഗത്തിലെത്തിയ കാർ പോസ്റ്റിലിടിച്ചു: മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർക്ക് പരിക്ക്

അമിത വേഗത്തിലെത്തിയ കാർ പോസ്റ്റിലിടിച്ചു: മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ രാത്രിയിൽ അമിതവേഗത്തിൽ പാഞ്ഞ കാർ പോസ്റ്റിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ ശാസ്ത്രി റോഡിലായിരുന്നു അപകടം. ശാസ്ത്രി റോഡിൽ ഇറക്കം ഇറങ്ങിയെത്തിയ കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഓടിക്കൂടിയ നാട്ടുകാരും, പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടയാളെ കാറിനുള്ളിൽ നിന്നു പുറത്തിറക്കിയത്. മണർകാട് സ്വദേശിയായ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് കണ്ടെത്തി. അപകടത്തിൽ പരിക്കേറ്റ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ശനിയാഴ്ച രാവിലെയോടെ വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group