അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജം  ദേശീയ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജം ദേശീയ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

സ്വന്തം ലേഖകൻ
കോട്ടയം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സുഭയുടെ അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജത്തിന്റെ 86-ാമത് ദേശീയ വാര്‍ഷിക സമ്മേളനത്തിന് തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര്‍ തീമോത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തോമസ് കെ. ഇട്ടി കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ഇടുക്കി ഭദ്രാസനാധിപനും ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോര്‍ പീലക്സീനോസ് മുഖ്യപ്രഭാഷണം നടത്തി. വര്‍ഗീസ് ജേക്കബ് കോര്‍എപ്പിസ്‌കോപ്പ പഞ്ഞിക്കാട്ടില്‍,  ആന്‍ഡ്രൂസ് കോര്‍എപ്പിസ്‌കോപ്പ ചിരവത്തറ, ഫാ. ജെയിംസ് കുര്യന്‍ പുതിയപുരയിടത്തില്‍, ഫാ. ബിനോയി, ഫാ. ഏബ്രഹാം ഈപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. റെജി ചവര്‍പ്പാമല്‍, ഫാ. കുര്യന്‍ പുതിയപുരയിടത്തില്‍, എ. എബി ദാനിയേല്‍ ക്ലാസുകള്‍ നയിച്ചു. സമാപന ദിവസമായ ഇന്ന് രാവിലെ എട്ടിന് കുര്‍ബാന. 10ന് പൊതുസമ്മേളനം. സഖറിയാസ് മോര്‍ പീലക്സീനോസ് അധ്യക്ഷത വഹിക്കും.  തോമസ് കെ. ഇട്ടി കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. ശാന്തമ്മ മാത്യു, ഷൈനി കുര്യന്‍, അമ്മിണി മാത്യു എന്നിവര്‍ സംസാരിക്കും.