ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: പാതയിരട്ടിപ്പക്കലുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ പുതുതായി പണികഴിപ്പിച്ച സ്റ്റേഷൻ കെട്ടിടം കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹൈൻ നാടിന് സമർപ്പിച്ചു.കൊങ്കൺ പാതയിൽ സർവീസ് നടത്തുന്ന ഒന്നോ രണ്ടോ ട്രെയിനുകൾക്കും ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചങ്ങനാശ്ശേരി നിവാസികളുടെ ആവശ്യം റെയിൽവേ ബോർഡിനെ അറിയിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആധുനികവത്ക്കരണത്തിന്റെ പാതയിലൂടെ അതിവേഗം കുതിക്കുന്ന റെയിൽവേ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്തിയ പരിഗണന നൽകുന്നത്. ഈ വർഷം 4000 കിലോമീറ്റർ പഴയട്രാക്ക് മാറ്റും. മണിക്കൂറിൽ […]