രണ്ട് ഏക്കറോളം കഞ്ചാവ് തോട്ടം കണ്ടെത്തി.

രണ്ട് ഏക്കറോളം കഞ്ചാവ് തോട്ടം കണ്ടെത്തി.

സ്വന്തം ലേഖകൻ

പാലക്കാട്: അട്ടപ്പാടി ചെന്താമലയിൽ രണ്ട് ഏക്കർ കഞ്ചാവ് തോട്ടം കണ്ടെത്തി. പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. അരകോടിയോളം വിലമതിക്കുന്ന 1604 ചെടികൾ ഉള്ള തോട്ടമാണ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ പിടിച്ചെടുത്തത്.