ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങിൽ എം.ബി.എസ് പങ്കെടുക്കും.

ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങിൽ എം.ബി.എസ് പങ്കെടുക്കും.

Spread the love

സ്വന്തം ലേഖകൻ

മോസ്‌കോ: റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന ചടങ്ങിന് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ. ജൂൺ 14-ന് തലസ്ഥാനമായ മോസ്‌കോയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തുക. മുഹമ്മദ് ബിൻ സൽമാന്റെ ഓഫീസ് ഡയറക്ടർ ബദർ അൽ അസ്‌കറാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഉദ്ഘാടന മത്സരം ആതിഥേയരായ റഷ്യയും സൗദിയും തമ്മിലാണ്. ഈ മത്സരം വീക്ഷിക്കാനും അദ്ദേഹമുണ്ടാകും. മോസ്‌കോയിലെ ലുസ്നിസ്‌കി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.