ലൂസിഫറിന്റെ നായിക ലേഡീസൂപ്പർസ്റ്റാർ.

ലൂസിഫറിന്റെ നായിക ലേഡീസൂപ്പർസ്റ്റാർ.

സ്വന്തം ലേഖകൻ

ഒടിയനുശേഷം വീണ്ടും മോഹൻലാലിന്റെ നായികയായി മഞ്ജുവാര്യർ എത്തുന്നു. മലയാളികളും സിനിമപ്രേമികളും ഈ പഴയകാല ജോഡികളെ അത്രമാത്രം ഇഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് വീണ്ടും മോഹൻലാലിന്റെ നായികയായി മഞ്ജുവാര്യർ തന്നെ എത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുകയും നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുകയും ചെയ്യുന്ന ലൂസിഫർ എന്ന സിനിമയിലാണ് ഇവർ ജോഡിയാകുന്നത്. മുരളിഗോപിയുടേതാണ് തിരക്കഥ. ലൂസിഫറിന്റെ ഷൂട്ടിംഗ് ജൂലായിൽ ആരംഭിക്കുമെന്നാണ് വിവരം. ലൂസിഫറിന്റെ ഷൂട്ടിംഗ് ജൂലായിൽ തുടങ്ങുന്നവിധത്തിൽ പ്രാരംഭജോലികൾ നടന്നുവരികയാണ്. ഓസ്ട്രേലിയൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മഞ്ജുവാര്യർ ഇപ്പോൾ തൃശൂരിലെ പുള്ളിലുള്ള വാര്യത്തുണ്ട്. ഒടിയൻ, ബിലാത്തി കഥ തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവാര്യരുടേതായി പുറത്തുവരാനുള്ളത്. ഇത്തവണ മോഹൻലാലിന് കൈനിറയെ ചിത്രങ്ങളാണുള്ളത്. നിന്നുതിരിയാൻ ലാലിനിപ്പോൾ സമയമില്ല. ഒടിയൻ, ഇത്തിക്കരപക്കി, മരക്കാർ, ലൂസിഫർ, നീരാളി തുടങ്ങിയ ചിത്രങ്ങളാണ് വരാനുള്ളത്.