മദ്യലഹരിയിൽ ചേട്ടനും അനിയനും തമ്മിൽ തർക്കം: വീട് അടിച്ചു തകർത്തു; തല തല്ലിപ്പൊട്ടിച്ചു; ഓട്ടോ കത്തിച്ചു

മദ്യലഹരിയിൽ ചേട്ടനും അനിയനും തമ്മിൽ തർക്കം: വീട് അടിച്ചു തകർത്തു; തല തല്ലിപ്പൊട്ടിച്ചു; ഓട്ടോ കത്തിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: മദ്യം ഉള്ളിൽച്ചെന്നാൽ ബന്ധവും സ്വന്തവുമില്ലെന്ന് തെളിയിച്ച് സഹോദരൻമാരും സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല. അടിപിടിയിൽ തലപൊട്ടിയ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റ കുമരംകുന്ന് കിഴക്കേക്കുന്നേൽ സുനിൽകുട്ടൻ(40) മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
ചേട്ടനും സുഹൃത്തും വീട്ടിലിരുന്നു മദ്യപിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് സുനിലിനു തലയ്ക്കടിയേറ്ററ്റത്. അക്രമത്തിന്റെ തുടർച്ചയായി ചേട്ടന്റെ സുഹൃത്തിന്റെ ഓട്ടോറിക്ഷ ഒരു സംഘം കത്തിച്ചു. ആർപ്പൂക്കര കുമരംകുന്നിൽ ഇന്നലെ രാത്രിയിലായിരുന്നു അക്രമ സംഭവങ്ങൾ.
ആശുപത്രിയിൽ ചികിത്സയിലാണ്.സുനിൽ കുട്ടന് അടിയേറ്റതിന്റെ വൈരാഗ്യത്തിൽ ഒരു സംഘം സുനിലിന്റെ ചേട്ടന്റെ സുഹൃത്തായ റെജിയുടെ ഓട്ടോറിക്ഷ കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തയായി ഗാന്ധിനഗർ എസ്.ഐ അനൂപ് ജോസ് അറിയിച്ചു.
സുനിലിന്റെ ചേട്ടനും റെജിയും വീട്ടിലിരുന്നു മദ്യപിക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. തർക്കം സംഘർഷത്തിലേയ്ക്കു നീങ്ങിയതോടെ ഒരു സംഘം ആയുധങ്ങളുമായി എത്തി സുനിലിനെ ആക്രമിക്കുകയും വീട് തല്ലിത്തകർക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ആക്രമണത്തിൽ കമ്പിവടിയ്ക്ക് തലയ്ക്കടിയേറ്റ സുനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം റെജിയുടെ ഓട്ടോറിക്ഷ ഇതേ സ്ഥലത്തെ റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. രാത്രി 11.30 ഓടെ ഒരു സംഘം അക്രമികൾ റെജിയുടെ ഓട്ടോറിക്ഷ കത്തിക്കുകയായിരുന്നു. തീയും പുകയും ഉയർന്നതിനെ തുടർന്ന ഓടിയെത്തിയവർ ചേർന്ന് തീയണച്ചു. രണ്ടു സംഭവങ്ങളിലും രണ്ടു കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.