അനുനയ നീക്കവുമായി ചെന്നിത്തല; പൊട്ടിത്തെറിച്ച് കുര്യൻ.

അനുനയ നീക്കവുമായി ചെന്നിത്തല; പൊട്ടിത്തെറിച്ച് കുര്യൻ.

സ്വന്തം ലേഖകൻ

തിരുവല്ല: രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യനെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. തിരുവല്ലയിലെ കുര്യന്റെ വീട്ടിലെത്തിയ രമേശ് അദ്ദേഹവുമായി ചർച്ച നടത്തി. ഉച്ചയ്ക്ക് 1.30ഓടെയെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം കുര്യനുമായി കൂടിക്കാഴ്ച നടത്തി. പ്രസ്താവനാ യുദ്ധം നിറുത്തണമെന്ന് കുര്യനോട് രമേശ് ആവശ്യപ്പെട്ടതായാണ് സൂചന. പരസ്യമായ വിഴുപ്പലക്കൽ കോൺഗ്രസിന് ദോഷമേ ഉണ്ടാക്കുകയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ചെന്നിത്തലയുടേത് സൗഹൃദ സന്ദർശനം മാത്രമായിരുന്നെന്ന് കുര്യൻ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും കേരളാ കോൺഗ്രസിന് സീറ്റ് നൽകിയതിന് പിന്നിൽ ചെന്നിത്തലയ്ക്കല്ല മുഖ്യപങ്കെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ പേഴ്‌സണൽ അജണ്ടയാണ് നടന്നതെന്നും സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കുര്യൻ നേരത്തെ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published.