video
play-sharp-fill

താലികെട്ടാൻ നീട്ടിയ കയ്യിൽ വിലങ്ങ്: കല്യാണം മുടക്കിയായെത്തിയത് ആദ്യ ഭാര്യ; വരനും വധുവും പൊലീസ് സ്റ്റേഷനിൽ

സ്വന്തം ലേഖകൻ കടുത്തുരുത്തി: ആദ്യ ഭാര്യയുമായി വിവാഹ മോചിതനാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ രണ്ടാം വിവാഹത്തിനു ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. കല്യാണപ്പന്തലിൽ നേരിട്ടെത്തിയ ആദ്യ ഭാര്യ പൊലീസ് സഹായത്തോടെ യുവാവിനെ പിടികൂടുകയായിരുന്നു. കൊട്ടാരക്കര കലയപുരം ജ്യോതി ഭവനിൽ വാസുദേവൻ നായരുടെ മകൻ ജ്യോതിഷ്‌കുമാറിനെ (31)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജ്യോതിഷും കാട്ടാമ്പാക്ക് പൊറ്റമ്പി പാറ ഗോപാലകൃഷ്ണന്റെ മകൾ അനുമോൾ (26) ഉം തമ്മിലുള്ള വിവാഹം കഴിഞ്ഞ ശേഷം ശനിയാഴ്ച 11.30 ന് കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി ഹാളിൽ സദ്യ നടക്കുന്നതിനിടെയാണ് […]

മദ്യലഹരിയിൽ ചേട്ടനും അനിയനും തമ്മിൽ തർക്കം: വീട് അടിച്ചു തകർത്തു; തല തല്ലിപ്പൊട്ടിച്ചു; ഓട്ടോ കത്തിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മദ്യം ഉള്ളിൽച്ചെന്നാൽ ബന്ധവും സ്വന്തവുമില്ലെന്ന് തെളിയിച്ച് സഹോദരൻമാരും സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല. അടിപിടിയിൽ തലപൊട്ടിയ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റ കുമരംകുന്ന് കിഴക്കേക്കുന്നേൽ സുനിൽകുട്ടൻ(40) മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ചേട്ടനും സുഹൃത്തും വീട്ടിലിരുന്നു മദ്യപിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് സുനിലിനു തലയ്ക്കടിയേറ്ററ്റത്. അക്രമത്തിന്റെ തുടർച്ചയായി ചേട്ടന്റെ സുഹൃത്തിന്റെ ഓട്ടോറിക്ഷ ഒരു സംഘം കത്തിച്ചു. ആർപ്പൂക്കര കുമരംകുന്നിൽ ഇന്നലെ രാത്രിയിലായിരുന്നു അക്രമ സംഭവങ്ങൾ. ആശുപത്രിയിൽ ചികിത്സയിലാണ്.സുനിൽ കുട്ടന് അടിയേറ്റതിന്റെ വൈരാഗ്യത്തിൽ ഒരു സംഘം സുനിലിന്റെ ചേട്ടന്റെ സുഹൃത്തായ റെജിയുടെ ഓട്ടോറിക്ഷ കത്തിച്ചു. സംഭവവുമായി […]

ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങിൽ എം.ബി.എസ് പങ്കെടുക്കും.

സ്വന്തം ലേഖകൻ മോസ്‌കോ: റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന ചടങ്ങിന് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ. ജൂൺ 14-ന് തലസ്ഥാനമായ മോസ്‌കോയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തുക. മുഹമ്മദ് ബിൻ സൽമാന്റെ ഓഫീസ് ഡയറക്ടർ ബദർ അൽ അസ്‌കറാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഉദ്ഘാടന മത്സരം ആതിഥേയരായ റഷ്യയും സൗദിയും തമ്മിലാണ്. ഈ മത്സരം വീക്ഷിക്കാനും അദ്ദേഹമുണ്ടാകും. മോസ്‌കോയിലെ ലുസ്നിസ്‌കി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നുകിലോ സ്വർണമാണ് യാത്രക്കാരനായ യുവാവിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. രാവിലെ 10.30ന് ഖത്തർ എയർവേസിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി പുതിയ വളപ്പിൽ അബ്ദുൽ റഫീഖ് ആണ് പിടിയിലായത്. രൂപമാറ്റം വരുത്തി ചെറിയ ഷീറ്റുകളാക്കി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് അരയിൽ ചുറ്റിയാണ് സ്വർണം കടത്തിയത്. ഇയാളുടെ മുഖത്തെ പരിഭ്രമം കണ്ടാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തത്. ഇതോടെ സ്വർണക്കടത്ത് പിടികൂടുകയായിരുന്നു. 25,000 രൂപ കമ്മീഷൻ ലഭിക്കുന്നതിനായി മറ്റൊരാൾ പറഞ്ഞതു പ്രകാരമാണ് […]

അനുനയ നീക്കവുമായി ചെന്നിത്തല; പൊട്ടിത്തെറിച്ച് കുര്യൻ.

സ്വന്തം ലേഖകൻ തിരുവല്ല: രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യനെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. തിരുവല്ലയിലെ കുര്യന്റെ വീട്ടിലെത്തിയ രമേശ് അദ്ദേഹവുമായി ചർച്ച നടത്തി. ഉച്ചയ്ക്ക് 1.30ഓടെയെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം കുര്യനുമായി കൂടിക്കാഴ്ച നടത്തി. പ്രസ്താവനാ യുദ്ധം നിറുത്തണമെന്ന് കുര്യനോട് രമേശ് ആവശ്യപ്പെട്ടതായാണ് സൂചന. പരസ്യമായ വിഴുപ്പലക്കൽ കോൺഗ്രസിന് ദോഷമേ ഉണ്ടാക്കുകയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, ചെന്നിത്തലയുടേത് സൗഹൃദ സന്ദർശനം മാത്രമായിരുന്നെന്ന് കുര്യൻ പിന്നീട് മാദ്ധ്യമങ്ങളോട് […]

രണ്ട് ഏക്കറോളം കഞ്ചാവ് തോട്ടം കണ്ടെത്തി.

സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടി ചെന്താമലയിൽ രണ്ട് ഏക്കർ കഞ്ചാവ് തോട്ടം കണ്ടെത്തി. പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. അരകോടിയോളം വിലമതിക്കുന്ന 1604 ചെടികൾ ഉള്ള തോട്ടമാണ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ പിടിച്ചെടുത്തത്.

മീനടത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം.

സ്വന്തം ലേഖകൻ മീനടം: മീനടത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം.വലിയപള്ളി സമീപം ടി.എൻ.എസ് ബസും ഇന്നാനുവൽ എന്ന ടിപ്പറുമാണ് അപകടത്തിൽ പെട്ടത്.

ലൂസിഫറിന്റെ നായിക ലേഡീസൂപ്പർസ്റ്റാർ.

സ്വന്തം ലേഖകൻ ഒടിയനുശേഷം വീണ്ടും മോഹൻലാലിന്റെ നായികയായി മഞ്ജുവാര്യർ എത്തുന്നു. മലയാളികളും സിനിമപ്രേമികളും ഈ പഴയകാല ജോഡികളെ അത്രമാത്രം ഇഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് വീണ്ടും മോഹൻലാലിന്റെ നായികയായി മഞ്ജുവാര്യർ തന്നെ എത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുകയും നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുകയും ചെയ്യുന്ന ലൂസിഫർ എന്ന സിനിമയിലാണ് ഇവർ ജോഡിയാകുന്നത്. മുരളിഗോപിയുടേതാണ് തിരക്കഥ. ലൂസിഫറിന്റെ ഷൂട്ടിംഗ് ജൂലായിൽ ആരംഭിക്കുമെന്നാണ് വിവരം. ലൂസിഫറിന്റെ ഷൂട്ടിംഗ് ജൂലായിൽ തുടങ്ങുന്നവിധത്തിൽ പ്രാരംഭജോലികൾ നടന്നുവരികയാണ്. ഓസ്ട്രേലിയൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മഞ്ജുവാര്യർ ഇപ്പോൾ തൃശൂരിലെ പുള്ളിലുള്ള […]

പിതാവിനെ ക്രൂരമായി മർദ്ദിച്ചു കൊന്നു; മകൻ അറസ്റ്റിൽ.

സ്വന്തം ലേഖകൻ വാടാനപ്പള്ളി: തളിക്കുളം പുതുക്കുളം കിഴക്ക് ഗൃഹനാഥനെ മർദിച്ചുകൊലപ്പെടുത്തിയ കേസിൽ മകനെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി കൊട്ടുക്കൽ സത്യനെ(65) കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മകൻ സലീഷിന്റെ(30) അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഭീകരമായ മർദനമാണ് ജന്മം നൽകിയ പിതാവിന് മകനിൽനിന്ന് ഏറ്റതെന്ന് സത്യന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ട സത്യൻ ഡ്രൈവറും സലീഷ് നിർമാണ തൊഴിലാളിയുമാണ്. കോൺക്രീറ്റ് ഇഷ്ടിക ചീളുകൊണ്ട് ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നും ശരീരമാസകലം മർദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹൃദയത്തിനും തലയ്ക്കുമേറ്റ ക്ഷതവും തലയിലെ ആന്തരിക […]

വൃദ്ധയായ മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ മകൻ വെട്ടി.

സ്വന്തം ലേഖകൻ റാന്നി: വെച്ചുച്ചിറക്ക് സമീപം പരുവയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച പരുവ സ്വദേശി പി. റ്റി ബിജു മകന്റെ വെട്ടേറ്റ് പരിക്ക്. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ പരുവയിലെ വീട്ടിൽ ഒറ്റക്കായിരുന്ന 90 കാരി വൃദ്ധയെ സമീപവാസിയായ ബിജു പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രായാധിക്യത്താൽ അവശ നിലയിലായിരുന്ന 90 കാരിയായ വൃദ്ധയെ ബിജു കടന്ന് പിടിക്കുകയായിരുന്നു. സംഭവം കണ്ടു കൊണ്ട് ജോലി കഴിഞ്ഞ് മടങ്ങി വന്ന വൃദ്ധയുടെ 60 കാരനായ മകൻ വീട്ടിലെ വാക്കത്തി കൊണ്ട് ഇയാളെ വെട്ടുകയായിരുന്നു. പ്രതി ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും […]