video
play-sharp-fill

വൃദ്ധയായ മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ മകൻ വെട്ടി.

വൃദ്ധയായ മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ മകൻ വെട്ടി.

Spread the love

സ്വന്തം ലേഖകൻ

റാന്നി: വെച്ചുച്ചിറക്ക് സമീപം പരുവയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച പരുവ സ്വദേശി പി. റ്റി ബിജു മകന്റെ വെട്ടേറ്റ് പരിക്ക്. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ പരുവയിലെ വീട്ടിൽ ഒറ്റക്കായിരുന്ന 90 കാരി വൃദ്ധയെ സമീപവാസിയായ ബിജു പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രായാധിക്യത്താൽ അവശ നിലയിലായിരുന്ന 90 കാരിയായ വൃദ്ധയെ ബിജു കടന്ന് പിടിക്കുകയായിരുന്നു.

സംഭവം കണ്ടു കൊണ്ട് ജോലി കഴിഞ്ഞ് മടങ്ങി വന്ന വൃദ്ധയുടെ 60 കാരനായ മകൻ വീട്ടിലെ വാക്കത്തി കൊണ്ട് ഇയാളെ വെട്ടുകയായിരുന്നു. പ്രതി ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും കാലിൽ വെട്ടേറ്റു. ബഹളം കേട്ട് ഓടി കുടിയ നാട്ടുകാർ വിവരം വെച്ചുച്ചിറ പൊലീസിൽ അറിയിച്ചു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും പരിക്കുള്ളതിനാൽ കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ പീഡന ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group