എടപ്പാൾ തിയേറ്റർ പീഡനകേസ്; ചങ്ങരംകുളം എസ്.ഐയുടെ അറസ്റ്റിനു പിന്നാലെ ജാമ്യവും.

എടപ്പാൾ തിയേറ്റർ പീഡനകേസ്; ചങ്ങരംകുളം എസ്.ഐയുടെ അറസ്റ്റിനു പിന്നാലെ ജാമ്യവും.

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബി അറസ്റ്റിൽ. തീയറ്ററിലെ പീഡനം സംബന്ധിച്ച് തെളിവ് സഹിതം പരാതി നൽകിയിട്ടും കേസ് എടുക്കാൻ തയ്യാറാവാത്തതിനാണ് എസ്.ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോക്സോ വകുപ്പ് ചുമത്തി ഇയാൾക്ക് എതിരെ നേരത്തെതന്നെ കേസെടുത്തതിനെ തുടർന്ന് സസ്‌പെൻഷനിലായിരുന്നു. എന്നാൽ കേസെടുത്തിട്ടും അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എടപ്പാളിലെ തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് എസ്.ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ അറസ്റ്റിന് തൊട്ട് പിന്നാലെ എസ്.ഐയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഏപ്രിൽ 18ന് തിയറ്ററിനകത്ത് വെച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം 25നാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ തിയേറ്റർ ഉടമ അറിയിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ ദൃശ്യങ്ങൾ സഹിതം വിവരങ്ങൾ ചൈൽഡ്ലൈൻ പോലീസിന് കൈമാറുകയും കേസെടുക്കാനുള്ള ശുപാർശ നൽക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് സംഭവത്തിൽ കേസെടുക്കാൻ തയ്യാറായില്ല. മാധ്യമങ്ങൾ വാർത്ത പുറത്ത് വിട്ടതോടെ വലിയ വിവാദത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യ്തു. ഇതേത്തുടർന്ന് മാത്രമാണ് പോലീസ് കേസെടുത്തത്. അതുവരെ പ്രതിയെ കണ്ടെത്തുകയേ കുട്ടിയെയും മാതാവിനേയും കണ്ടെത്തായേ പോലീസ് ചെയ്തില്ല. ഇതേത്തുടർന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ചങ്ങരംകുളം എസ്.ഐ.യെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയത്. പോക്സോ നിയമത്തിലെ 21,19,ഐപിസി 196 എന്നീ വകുപ്പുകാണ് എസ്ഐക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിവ.