കർണാടക; മന്ത്രിമാരുടെ പട്ടിക ബുധനാഴ്ച നല്ല വകുപ്പിനായി ചരടുവലി.

കർണാടക; മന്ത്രിമാരുടെ പട്ടിക ബുധനാഴ്ച നല്ല വകുപ്പിനായി ചരടുവലി.

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു: കർണാടക സഖ്യസർക്കാറിലെ മന്ത്രിമാരുടെ അന്തിമപട്ടിക സത്യപ്രതിജ്ഞ ദിനമായ ബുധനാഴ്ച രാവിലെ മാത്രമേ പുറത്തുവിടൂ എന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. ധനകാര്യവും ഊർജവകുപ്പും ജെ.ഡി.എസിന് വിട്ടുകൊടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് അതൃപ്തിയുണ്ടെന്ന വാർത്തയെയും അദ്ദേഹം നിഷേധിച്ചു.
എന്തു ഉത്തരവാദിത്തം നൽകിയാലും നന്നായി കൈകാര്യം ചെയ്യുന്ന അച്ചടക്കമുള്ള പോരാളിയാണ് ഡി.കെ എന്നും പരമേശ്വര പ്രതികരിച്ചു. മന്ത്രി പദവികൾ സംബന്ധിച്ച് ഹൈക്കമാൻഡുമായി ചർച്ച നടത്താൻ നേതാക്കൾ ഡൽഹിയിലേക്ക് പോകുന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും രാഹുൽ ഗാന്ധി വിളിച്ചശേഷം മാത്രമേ പോകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കർണാടകയിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റു സ്ഥാനം എസ്.ആർ. പാട്ടീൽ രാജിവെച്ച സംഭവം ചർച്ചചെയ്തിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിക്കുമെന്നും പരമേശ്വര പറഞ്ഞു.