നിയന്ത്രണം വിട്ട കാർ പോസ്റ്റ് ഇടിച്ചിട്ടു; മുളങ്കുഴയിൽ ഒഴിവായത് വൻ ദുരന്തം; മഴയിൽ റോഡുകൾ അപകടക്കെണിയാകുന്നു
സ്വന്തം ലേഖകൻ കോട്ടയം: നിയന്ത്രണം വിട്ട കാർ പോസ്റ്റ് ഇടിച്ചു തകർത്ത് റോഡ് പുറംപോക്കിലെ വീടുകളിലേയ്ക്കു പാഞ്ഞു കയറി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ മുളങ്കുഴ – ചെട്ടിക്കുന്ന് റോഡിൽ പതിനഞ്ചിൽപ്പടിയ്ക്കു സമീപമായിരുന്നു അപകടം. മുളങ്കുഴ ഭാഗത്തു നിന്നും എത്തിയ ക്വാളിസ് വാൻ നിയന്ത്രണം വിട്ട് റോഡരികിൽ നിന്നു പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്നു നിയന്ത്രണം വിട്ട ക്വാളിസ് സമീപത്തെ വീടുകളിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു. വീടുകൾക്കു മുന്നിൽ സ്ഥാപിച്ച വേലിയിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇതിനിടെ റോഡിൽ […]