നിയന്ത്രണം വിട്ട കാർ റബർതോട്ടത്തിലേയ്ക്ക് പാഞ്ഞു കയറി; കാർ കിണറ്റിലേയ്ക്കു മറിയാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്ക്ക് ; അപകടത്തിൽപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും രക്ഷിച്ചത് മുൻ മുഖ്യമന്തി ഉമ്മൻചാണ്ടി
സ്വന്തം ലേഖകൻ കോട്ടയം: അപകടത്തിന്റെ ആഴത്തിൽ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും കൈപിടിച്ച് രക്ഷിച്ചത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. അപകടത്തിന്റെ ആഴത്തിലേയ്ക്കു പോകുകയായിരുന്നുവരെ ആശുപത്രിയിലെത്തിച്ചാണ് ഉമ്മൻചാണ്ടി രക്ഷകനായത്. അപകടത്തിൽ പരിക്കേറ്റ കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുളിക്കീഴും ഭാര്യയും കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം തോമസും ഭാര്യയും വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്നത് തോമസായിരുന്നു. ഈ സമയം എം.എം ജേക്കബിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി രാമപുരത്തെ വീട് സന്ദർശിച്ച ശേഷം മടങ്ങിയെത്തുകയായിരുന്നു മുൻ […]