ദമ്പതികളുടെ ആന്മഹത്യ ;സുനിലിന്റെ ശരീരത്തിൽ പരിക്കേറ്റിട്ടില്ലന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും മർദ്ദിച്ചിട്ടില്ലന്ന് രാജേഷിന്റെ മൊഴിയും

ദമ്പതികളുടെ ആന്മഹത്യ ;സുനിലിന്റെ ശരീരത്തിൽ പരിക്കേറ്റിട്ടില്ലന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും മർദ്ദിച്ചിട്ടില്ലന്ന് രാജേഷിന്റെ മൊഴിയും

 

സ്വന്തം ലേഖകൻ

ചങ്ങനാശേരി : ചങ്ങനാശേരിയിൽ ആത്മഹത്യ ചെയ്ത സുനിലിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സുനിലിനെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്ന രാജേഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

സുനിലിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഒന്നും തന്നെയില്ലെന്നും സാധാരണ ഏത് മൃതശരീരവും മാറ്റുന്നതിനിടെ ഉണ്ടാകുന്ന സ്വാഭാവിക പാടുകള്‍ മാത്രമാണ് ശരീരത്തിലുള്ളതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ രഞ്ചു രവീന്ദ്രന്‍, പോലീസ് സര്‍ജന്‍ ഡോ ദീപു ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് മോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചതിന്റെ മെമ്മറി കാര്‍ഡും റിപ്പോര്‍ട്ടും അന്വേഷണ സംഘത്തിന് കൈമാറി.