അവർ പരിചയപ്പെട്ടത് പത്തനംതിട്ടയിൽവച്ച്: അടുത്തത് ഫെയ്‌സ്ബുക്കിലൂടെ; ഭർത്താവില്ലാത്ത ദുഖം മാറ്റാൻ സഹായിയായി ഒപ്പം കൂടി; വഴിവിട്ട ബന്ധം ഒടുവിൽ കുടുംബം തകർത്തു

അവർ പരിചയപ്പെട്ടത് പത്തനംതിട്ടയിൽവച്ച്: അടുത്തത് ഫെയ്‌സ്ബുക്കിലൂടെ; ഭർത്താവില്ലാത്ത ദുഖം മാറ്റാൻ സഹായിയായി ഒപ്പം കൂടി; വഴിവിട്ട ബന്ധം ഒടുവിൽ കുടുംബം തകർത്തു

Spread the love

ശ്രീകുമാർ

കോട്ടയം: ബസേലിയസ് കോളേജിലെ പ്രഫസറുടെ മകൻ, ഉയർന്ന കുടുംബാംഗം, നാട്ടിലെ മാന്യൻ.. സർവോപരി സാമൂഹ്യ സദസുകളിലെ നിറ സാന്നിധ്യം.. ബസേലിയസ് കോളേജിലെ സംസ്‌കൃതം പ്രഫസറും മിടുക്കനുമായ ശരത് പി.നാഥിന്റെ ബയോഡേറ്റ വായിക്കുന്നവർ ആരും ഒന്നു ഞെട്ടും. പക്ഷേ, തന്റെ അറിവും കാര്യശേഷിയും കൊണ്ടല്ല പക്ഷേ, കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹം വാർത്തകളിൽ നിറയുന്നത്. സ്വന്തം കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ച്… സ്ഥാനത്തിനും മാനത്തിനും വിലയിടാതെ ഒരു യുവതിക്കൊപ്പം നാടുവിട്ടതോടെയാണ് ശരത് പി.നാഥ് വീണ്ടും വാർത്തകളിൽ നിറയുന്നത്. പ്രവാസി മലയാളിയുടെ ഭാര്യയും എറണാകുളം സ്വദേശിനിയുമായ യുവതിയെയാണ് രണ്ടു ദിവസം മുൻപ് കാണാതായത്. ഇരുവരും തമിഴ്‌നാട്ടിലേയ്ക്കു കടന്നതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന.
ബസേലിയസ് കോളേജിലെ സംസ്‌കൃതം അധ്യാപകനായ ശരത് പ്രായത്തിലും കവിഞ്ഞ പക്വത പുലർത്തിയിരുന്നതായാണ് സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും പൊലീസിനു മൊഴി നൽകിയത്. ഇദ്ദേഹത്തിന്റെ പിതാവ് ബസേലിയസ് കോളേജിലെ മുൻ പ്രഫസറും നിരവധി ഹിന്ദു സംഘടനകളുടെ നേതാവുമാണ്. ബ്രാഹ്മണ കുടുംബാംഗമായ ശരത്തിനു സംസ്‌കൃതത്തിൽ അഗാധമായ പാണ്ഡിത്യവുമുണ്ട്. അതുകൊണ്ടു തന്നെ തിരുനക്കര സ്വാമിയാർ മഠത്തിൽ വിദ്യാർത്ഥികൾക്ക് സംസ്‌കൃത ക്ലാസെടുത്തിരുന്നതും ശരത്തായിരുന്നു. ഇത്തരത്തിലുള്ള ശരത് എങ്ങിനെ ഇത്തരം ഒരു സംഭവത്തിൽ ഉൾപ്പെട്ടു എന്നതാണ് ആർക്കും ഉൾക്കൊള്ളാനാവാത്തത്.
പത്തനംതിട്ടയിൽ ഒരു സ്വകാര്യ ചടങ്ങിൽ വച്ചാണ് ലത്തീൻ സഭാംഗമായ യുവതിയുമായി ശരത് അടുക്കുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇരുവരും പിന്നീട് ഫെയ്‌സ്ബുക്കിലൂടെ അടുത്തു. വിദേശത്ത് ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവ് കഴിഞ്ഞ മൂന്നു വർഷമായി നാട്ടിലെത്തിയിട്ടേയില്ല. ഈ സാഹചര്യത്തിലാണ് യുവതിയും ശരത്തും തമ്മിൽ കൂടുതൽ അടുക്കുന്നത്. ഇതേ തുടർന്നു ഇരുവരും തമ്മിൽ വാട്‌സ്അപ്പിലും, ഫെയ്‌സ്ബുക്കിലും സ്ഥിരമായി ചാറ്റിംഗും തുടങ്ങി. ഇരുവരെയും കാണാതായത് ഒരേ സമയത്തു തന്നെയാണെന്നു ബന്ധുക്കൾ നൽകിയ പരാതിയും, ഇരുവരുടെയും ഫോൺ നമ്പരുകളും പരിശോധിച്ചപ്പോൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും ഫോൺ നമ്പരുകൾ തമ്മിൽ പ്രതിദിനം നൂറിലേറെ തവണ വിളിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സ്അപ്പ്, ഫെയ്‌സ്ബുക്ക് സന്ദേശങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും കണ്ടെത്തുന്നതിനായി തമിഴ്‌നാട്ടിലേയ്ക്കു പൊലീസ് സംഘം തിരിച്ചിട്ടുണ്ട്.
കോട്ടയം ഈസ്റ്റ് പൊലീസ് ശരത്തിനായും, തേവര പൊലീസ് യുവതിയ്ക്കായും അന്വേഷണം നടത്തുന്നുണ്ട്. രണ്ടു പേരെയും കഴിഞ്ഞ ദിവസം അടിമാലിയിൽ കണ്ടെത്തിയിരുന്നു. തുടർന്നു പൊലീസ് സംഘം പരിശോധന നടത്തി ഇരുവരെയും ഒന്നിച്ച് കണ്ടെത്തി. രണ്ടു പേരോടും അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവിടെ നിന്നും ഇരുവരും തന്ത്രപരമായി മുങ്ങുകയായിരുന്നു. തുടർന്നു രണ്ടു പേരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫുമാണ്. ഇതോടെയാണ് ഇരുവരെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.