തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിംഗ് കൊള്ള: യാത്രക്കാരിൽ നിന്നും കൊള്ളയടിക്കുന്നത് പത്തു കോടിയിലധികം രൂപ; തട്ടിപ്പിന് ആയുധം സമയം
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഇന്റർനാഷണൽ എയർപോർട്ടുകളിൽ ഒന്നായ തിരുവനന്തപുരത്ത് പാർക്കിംഗിന്റെ പേരിൽ നടക്കുന്നത് വൻ കൊള്ള. പ്രതിവർഷം യാത്രക്കാരിൽ നിന്നും അനധികൃതമായി കൊ്ള്ളയടിക്കുന്നത് പ്ത്തു കോടിയിലേറെ രൂപ. വിമാനത്താവളത്തിനുള്ളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു ആദ്യ പതിനഞ്ച് മിനിറ്റി സൗജന്യമാണ്. ഇതിനു ശേഷം പാർക്കിംഗ് ഫീസ് നൂറ് രൂപയാണ്. ഇവിടെയാണ് പാർക്കിംഗ് പിരിക്കുന്ന ഏജൻസിയുടെ കൊള്ള നടക്കുന്നത്. ഇവരുടെ ക്ലോക്കിൽ സമയം അ്ഞ്ചു മിനിറ്റ് മുന്നിലേയ്ക്കാക്കിയാണ് വ്ച്ചിരിക്കുന്നത്. ഈ സമയമാണ് യാത്രക്കാർക്ക് നൽകുന്ന പാസിൽ പ്രിന്റ് ചെയ്യുന്നത്. യാത്രക്കാരെ വിമാനത്താവളത്തിൽ ഇറക്കിയ ശേഷം […]