തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിംഗ് കൊള്ള: യാത്രക്കാരിൽ നിന്നും കൊള്ളയടിക്കുന്നത് പത്തു കോടിയിലധികം രൂപ; തട്ടിപ്പിന് ആയുധം സമയം

തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിംഗ് കൊള്ള: യാത്രക്കാരിൽ നിന്നും കൊള്ളയടിക്കുന്നത് പത്തു കോടിയിലധികം രൂപ; തട്ടിപ്പിന് ആയുധം സമയം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഇന്റർനാഷണൽ എയർപോർട്ടുകളിൽ ഒന്നായ തിരുവനന്തപുരത്ത് പാർക്കിംഗിന്റെ പേരിൽ നടക്കുന്നത് വൻ കൊള്ള. പ്രതിവർഷം യാത്രക്കാരിൽ നിന്നും അനധികൃതമായി കൊ്ള്ളയടിക്കുന്നത് പ്ത്തു കോടിയിലേറെ രൂപ. വിമാനത്താവളത്തിനുള്ളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു ആദ്യ പതിനഞ്ച് മിനിറ്റി സൗജന്യമാണ്. ഇതിനു ശേഷം പാർക്കിംഗ് ഫീസ് നൂറ് രൂപയാണ്. ഇവിടെയാണ് പാർക്കിംഗ് പിരിക്കുന്ന ഏജൻസിയുടെ കൊള്ള നടക്കുന്നത്. ഇവരുടെ ക്ലോക്കിൽ സമയം അ്ഞ്ചു മിനിറ്റ് മുന്നിലേയ്ക്കാക്കിയാണ് വ്ച്ചിരിക്കുന്നത്. ഈ സമയമാണ് യാത്രക്കാർക്ക് നൽകുന്ന പാസിൽ പ്രിന്റ് ചെയ്യുന്നത്. യാത്രക്കാരെ വിമാനത്താവളത്തിൽ ഇറക്കിയ ശേഷം തിരികെ എത്തുമ്പോഴേയ്ക്കും പത്തു മിനിറ്റ് കഴിയും. പക്ഷേ, പുറത്തേയ്ക്കുള്ള പാർക്കിംഗ് കൗണ്ടറിൽ സമയം പതിനഞ്ചു മിനിറ്റ് കാണിക്കും. ഇത് മനസിലാക്കാതെ യാത്രക്കാർ തിരികെ പുറത്തിറങ്ങുന്നതിനായി എത്തുമ്പോൾ 100 രൂപ നൽകേണ്ടി വരും.
രാത്രി കാലങ്ങളിലാണ് കൂടുതലും തട്ടിപ്പ് നടത്തുന്നത്. വിമാനത്തിൽ വന്നിറങ്ങുന്ന യാത്രകാർക്ക് നൂറു രൂപ വല്യ കാര്യമല്ലാത്തത് കൊണ്ടും, ടാക്‌സി ഡ്രൈവർമാർ യാത്രക്കാരെ ബുധിമുട്ടികാതെ പോകേണ്ടുന്നത് കൊണ്ടും ആരും തർക്കിക്കാനോ പരാതിപെടുവാനോ നിക്കാറില്ല. ദിനംപ്രതി നിരവതി വാഹനങ്ങളാണ് വിമാനത്താവളത്തിൽ വന്നു പോകുന്നത്, വർഷത്തിൽ 43 ലക്ഷത്തിൽ അധികം യാത്രക്കാർ ആണ് ഇതുവഴി കടന്നുപോകുന്നത്, ഏകദേശം 10 കോടി രൂപയോളം ഈ വിധത്തിൽ തട്ടിപ്പിലൂടെ പാർക്കിംഗ് പിരിക്കുന്ന ഏജൻസി അധികമായി നേടുന്നുണ്ട്.
തിരക്കുള്ള സമയങ്ങളിൽ പൈസ പിരിക്കുന്ന ദൈർക്യം കൂട്ടിയുള്ള തട്ടിപ്പ് വേറെയും ഉണ്ട്. രാത്രി കാലങ്ങളിൽ ദൂരെ നിന്നും വരുന്ന ഡ്രൈവർമാർ പാർക്കിംഗ് ഫീ ലാഭിക്കുനതിനു വേണ്ടി വിമാനത്താവളത്തിന് വെളിയിൽ നിർത്തി വിശ്രമിക്കാറുണ്ട്, എന്നാൽ അവിടെ നോ പാർക്കിംഗ് ഏരിയ അല്ലാഞ്ഞിട്ടു കൂടിയും ട്രാഫിക് വാര്‌ടെന്മാരെ നിർത്തി വാഹനങ്ങൾ അകത്തേക്ക് കടത്തി വിടും. ഇതും തട്ടിപ്പ് സംഘങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണെന്നാണ് സൂചന.