കളത്തിൽ ജ്വല്ലറി – ചിട്ടി തട്ടിപ്പ്: പൊലീസ് പ്രതികളെ കുടുക്കിയത് തന്ത്രപരമായി; നാലു പേരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

കളത്തിൽ ജ്വല്ലറി – ചിട്ടി തട്ടിപ്പ്: പൊലീസ് പ്രതികളെ കുടുക്കിയത് തന്ത്രപരമായി; നാലു പേരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

സ്വന്തം ലേഖകൻ

കോട്ടയം: ജ്വല്ലറി – ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം പാപ്പർ ഹർജി നൽകി നാട് വിട്ട കുന്നത്ത് കളത്തിൽ ഗ്രൂപ്പ് ഉടമകൾ പൊലീസിനെ വെട്ടിക്കാൻ സ്വീകരിച്ചത് പരമ്പരാഗത മാർഗങ്ങൾ. മൊബൈൽ ഫോൺ ഉപയോഗിക്കാതെ, വ്യത്യസ്ത ഒളിത്താവളങ്ങളിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് സഹായം നൽകിയത് ബന്ധുക്കളും പൊലീസുകാരുമായിരുന്നു. കഴിഞ്ഞ ദിവസം തൃശൂരിലെ ഒളിത്താവളങ്ങളിൽ നിന്നും പ്രത്യക അന്വേഷണ സംഘം പിടികൂടിയ പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ മാസം 18 നാണ് കുന്നത്തുകളത്തിൽ ഗ്രൂപ്പ് സ്ഥാപനങ്ങൾ പൂട്ടി കോട്ടയം സബ് കോടതിയിൽ പാപ്പർ ഹർജി സമർപ്പിച്ചത്. കാരാപ്പുഴ കുന്നത്ത് കളത്തിൽ ജിനോ ഭവനിൽ വിശ്വനാഥൻ , ഭാര്യ രമണി , മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നിവരെയാണ് തൃശൂരിൽ നിന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പാപ്പർ ഹർജി നൽകിയ ശേഷം സ്ഥലം വിട്ട പ്രതികൾ മൊബൈൽ ഫോൺ പൂർണമായും ഉപേക്ഷിച്ചു. തുടർന്ന് അകന്ന ബന്ധുവീടുകളിൽ അഭയം തേടി.

പൊലീസ് അന്വേഷിച്ച് എത്തില്ലന്ന് ഉറപ്പുള്ള ബന്ധു വീടുകളെയാണ് പ്രതികൾ ഒളിതാവളത്തിനായി കണ്ടെത്തിയത്. വിശ്വനാഥന്റെ മരുമകൻ ഒരു കൂട്ടുകുടുംബത്തിലെ അംഗമാണ്. കുടുംബാംഗങ്ങളെയും അടുത്ത ബന്ധുക്കളെയും പൊലീസ് നിരീക്ഷണത്തിൽ വച്ചിരുന്നു. അതു കൊണ്ടു തന്നെ ഈ വീടുകളെ ഇവർ പൂർണമായും ഒഴിവാക്കുകയായിരുന്നു. അടുത്ത ബന്ധുവീടുകളിൽ പൊലീസ് നിരീക്ഷണം ഉണ്ടാകുമെന്ന നിർദേശം പൊലീസ് വൃത്തങ്ങളിൽ നിന്ന് തന്നെ ഇവർക്ക് ലഭിച്ചിരുന്നതായി ഉന്നത പൊലീസ് വൃത്തങ്ങൾ തേർഡ് ഐ ന്യൂസിനോട് വ്യക്തമാക്കി. മാധ്യമങ്ങളിൽ നിന്നും പൊലീസിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും റെയ്ഡിന്റെ അടക്കമുള്ള വിവരങ്ങൾ ചോർന്നിരുന്നു.
ഇതേ തുടർന്ന് പൊലീസ് മുന്ന് തവണയാണ് അന്വേഷണ സംഘത്തെ മാറ്റിയത്. തുടർന്ന് ജില്ല പൊലീസ് മേധാവി തന്നെ അന്വേഷണ സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു . തുടർന്ന് പൊലീസ് സംഘം മൊബൈൽ ഫോൺ അടക്കം ഉപേക്ഷിച്ച് പരമ്പരാഗത അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം പ്രതികളെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group