നാലാം ദിവസവും കനത്ത മഴ: കോട്ടയം നഗരവും പരിസരവും വെള്ളത്തിൽ; ചിത്രങ്ങൾ കാണാം

നാലാം ദിവസവും കനത്ത മഴ: കോട്ടയം നഗരവും പരിസരവും വെള്ളത്തിൽ; ചിത്രങ്ങൾ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. നാലാം ദിവസവും തുടരുന്ന കനത്ത മഴയാണ് ജില്ലയിൽ ദുരിത പെയ്ത്തിന് ഇടയാക്കിയത്.

എം സി റോഡിൽ കോടിമതയിൽ വെള്ളം കയറി. മണ്ണിട്ട് ഉയർത്തിയ റോഡിലാണ് ഇപ്പോൾ വെള്ളം കയറിയിരിക്കുന്നത്. എം സി റോഡരികിലെ പമ്പും , സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിമതയിൽ ബോട്ട് ജട്ടിയും കോടിമത പൊലീസ് സ്റ്റേഷൻ ക്യാന്റീനും സ്റ്റേഷന്റെ ഒരു ഭാഗവും വെള്ളത്തിൽ മുങ്ങി. എം ജി റോഡിലെ പച്ചക്കറി മാർക്കറ്റിന്റെ പ്രദേശം മുഴുവനും വെള്ളത്തിൽ മുങ്ങി. താഴത്തങ്ങാടിയും കുമരകവും ഇല്ലിക്കലും അടക്കമുള്ള സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി. പലയിടത്തെയും ഗതാഗതം പൂർണമായും മുടങ്ങി.
ജില്ലയിൽ തുറന 83 ൽ
കോട്ടയം താലൂക്കില്‍ 30 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.

ചങ്ങനാശ്ശേരി 17 ക്യാമ്പുകളും വൈക്കം താലൂക്കില്‍ 27 ക്യാമ്പുകളും മീനച്ചില്‍ താലൂക്കില്‍ 9 ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്. 83 ക്യാമ്പുകളിലായി 1832 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആകെ 1409 കുട്ടികളടക്കം 7444 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. തലനാട് വില്ലേജില്‍ ചോന മലയില്‍ ഉരുള്‍പൊട്ടലുണ്ടായി. കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഇളങ്കാട് കുന്നാട് ഭാഗത്തും ഉരുള്‍പൊട്ടി.

മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍, പാതാമ്പുഴ, തീക്കോയി, അട്ടിക്കളം റോഡ് എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കെഎസ്ഇബിയക്ക് മൊത്തം 33.55 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി അറിയിച്ചു. റോഡ് തകര്‍ച്ചയില്‍ പൊതുമരാമത്ത് വകുപ്പിന് 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്