എക്‌സൈസിന്റെ ഓണക്കാല പരിശോധന: കഞ്ചാവുമായി അഞ്ചംഗ സംഘം അറസ്റ്റിൽ
സ്വന്തം ലേഖകൻ കോട്ടയം: ഓണക്കാലത്ത് കഞ്ചാവും ലഹരിയും ഒഴുകുന്നത് തടയാൻ എക്‌സൈസ് സംഘം പരിശോധന ആരംഭിച്ചു. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ചു കഞ്ചാവ് കച്ചവടക്കാർ പിടിയിലായി. മുണ്ടക്കയം സ്വദേശി ബിജുവിനെ 25 ഗ്രാം കഞ്ചാവുമായും, മുണ്ടക്കയം സ്വദേശിയായ സിജുവിനെ പത്തു ഗ്രാം കഞ്ചാവുമായും, മണർകാട് സ്വദേശി പ്രിൻസിനെ പത്തു ഗ്രാം കഞ്ചാവുമായും, പുനലൂർ സ്വദേശി ജോജോയെ 300 ഗ്രാം കഞ്ചാവുമായും, എറണാകുളം സ്വദേശി പാണ്ഡ്യനെ 25 ഗ്രാം കഞ്ചാവുമായും എക്‌സൈസ് സംഘം മുണ്ടക്കയത്തു നിന്നും പിടികൂടി. പ്രതികളിൽ നിന്നായി […]