അമ്മേ എനിക്ക് മാപ്പ് തരൂ നിവർത്തികേടു കൊണ്ട് ചെയ്തതാണ്! മോഷ്ടിച്ച സ്വർണം തിരികെ നൽകി കള്ളൻ!

അമ്മേ എനിക്ക് മാപ്പ് തരൂ നിവർത്തികേടു കൊണ്ട് ചെയ്തതാണ്! മോഷ്ടിച്ച സ്വർണം തിരികെ നൽകി കള്ളൻ!

സ്വന്തം ലേഖകൻ

ആലപ്പുഴ : മോഷ്ടിച്ച സ്വർണം മാപ്പപേക്ഷയോടെ തിരികെ നൽകി മാതൃകയായി നന്മ നിറഞ്ഞ ഒരു കള്ളൻ. നിവർത്തികേടു കൊണ്ടു സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല.’ കരുമാടി സ്വദേശി മധുകുമാറിന്റെ വീടിന്റെ ഗെയ്റ്റിൽ ഇന്ന് രാവിലെ കണ്ട കത്തിലെ വരികളാണിത്. മാത്രമല്ല കത്തിന്റെ കൂടെ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നു മോഷണം പോയ ഒന്നരപ്പവൻ മാലയുമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മധുകുമാറും കുടുംബവും ബന്ധു വീട്ടിൽ കല്യാണത്തിനു പോയത്. തക്കസമയത്ത് അടുക്കള വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയിൽ സൂക്ഷിച്ച മാല മോഷ്ടിക്കുകയായിരുന്നു. മോഷണം നടന്നത് മനസ്സിലായ കുടുംബം പിന്നീട് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ ഗേറ്റിൽ മാപ്പപേക്ഷിച്ചുള്ള കത്തും നഷ്ടപ്പെട്ട മാലയും കണ്ടത്.

Leave a Reply

Your email address will not be published.