എക്‌സൈസിന്റെ ഓണക്കാല പരിശോധന: കഞ്ചാവുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

എക്‌സൈസിന്റെ ഓണക്കാല പരിശോധന: കഞ്ചാവുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: ഓണക്കാലത്ത് കഞ്ചാവും ലഹരിയും ഒഴുകുന്നത് തടയാൻ എക്‌സൈസ് സംഘം പരിശോധന ആരംഭിച്ചു. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ചു കഞ്ചാവ് കച്ചവടക്കാർ പിടിയിലായി. മുണ്ടക്കയം സ്വദേശി ബിജുവിനെ 25 ഗ്രാം കഞ്ചാവുമായും, മുണ്ടക്കയം സ്വദേശിയായ സിജുവിനെ പത്തു ഗ്രാം കഞ്ചാവുമായും, മണർകാട് സ്വദേശി പ്രിൻസിനെ പത്തു ഗ്രാം കഞ്ചാവുമായും, പുനലൂർ സ്വദേശി ജോജോയെ 300 ഗ്രാം കഞ്ചാവുമായും, എറണാകുളം സ്വദേശി പാണ്ഡ്യനെ 25 ഗ്രാം കഞ്ചാവുമായും എക്‌സൈസ് സംഘം മുണ്ടക്കയത്തു നിന്നും പിടികൂടി. പ്രതികളിൽ നിന്നായി അരക്കിലോയിലധികം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

 
ഓണക്കാലത്ത് സംസ്ഥാനത്തേയ്ക്ക് വൻ തോതിൽ കഞ്ചാവ് ഒഴുകിയെത്തും എന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതൽ മുണ്ടക്കയം പ്രദേശം കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതിന്റെ ഭാഗമായി മുണ്ടക്കയം ബസ് സ്റ്റാൻഡിൽ കെ.എസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് അഞ്ചു പേരെ കഞ്ചാവുമായി പിടികൂടിയത്. കുമളിയിൽ നിന്നും കഞ്ചാവുമായി എത്തുന്നതിനിടെയാണ് അഞ്ചു പേരും പിടിയിലായത്്. അഞ്ചു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ വി.ആർ സജികുമാർ, പ്രിവന്റീവ് ഓഫിസർ പി.ജി രാജേഷ്, ടി.എച്ച് ഷെഫീഖ്, ടി.എസ് സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർ കെ.എൻ അജിത്, ടി.അജിത്ത്, നാസർ, ഷിജു, ജോയിന്റ് എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം കെ.എൻ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്‌ക്വാഡ് ജില്ലയിൽ ഇതുവരെ 50 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹാഷിഷ് ഓയിൽ അടക്കം 11 കിലോയോളം കഞ്ചാവും പിടികൂടിയിട്ടുണ്ട്. ഇതോടെയാണ് ജില്ലയിൽ സ്‌ക്വാഡ് കഞ്ചാവ് കേസുകളിൽ പിടിമുറുക്കിയിരിക്കുന്നത്.