തരൂരിന്റെ കാമുകി പാക്കിസ്ഥാൻകാരി ആയതുകൊണ്ടാണോ ഇന്ത്യയെ ഹിന്ദു പാകിസ്ഥാൻ എന്നു വിളിക്കുന്നത്; സുബ്രമണ്യൻ സ്വാമി

തരൂരിന്റെ കാമുകി പാക്കിസ്ഥാൻകാരി ആയതുകൊണ്ടാണോ ഇന്ത്യയെ ഹിന്ദു പാകിസ്ഥാൻ എന്നു വിളിക്കുന്നത്; സുബ്രമണ്യൻ സ്വാമി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ കുറിച്ച് മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂർ നടത്തിയ ‘ഹിന്ദു പാകിസ്ഥാൻ’ പരാമർശം ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തു. തരൂരിനോട് ജാഗ്രത പാലിക്കണമെന്നും വിവാദ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ നിയന്ത്രണം വേണമെന്നും കോൺഗ്രസ് നിർദ്ദേശിച്ചു. എന്നാൽ തന്റെ നിലപാട് ആവർത്തിച്ച് തരൂർ ഫേസ്ബുക്കിൽ പോസ്റ്റിടുക കൂടി ചെയ്തതോടെ വിവാദം മറ്റൊരു തലത്തിലേക്ക് എത്തി. ഇന്നലെ തിരുവനന്തപുരത്ത് ജവഹർലാൽ നെഹ്‌റു പ്രതിഭാ പുരസ്‌കാരദാന ചടങ്ങിൽ ‘ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തിയപ്പോഴായിരുന്നു തരൂർ വിവാദ പരാമർശം നടത്തിയത്. തരൂർ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. മോദി ഭരണത്തിൽ പശുക്കൾ മനുഷ്യരെക്കാൾ സുരക്ഷിതരാണ്. കൈയിലുള്ള പൊതി ഗോമാംസമാണെന്ന് സംശയിക്കപ്പെട്ടാൽ പോലും ജീവൻ അപകടത്തിലാകുന്ന സ്ഥിതിയാണ്. ഇതേസർക്കാർ അടുത്ത തിരഞ്ഞെടുപ്പിലും ജയിച്ചാൽ ഇന്ത്യ ‘ഹിന്ദു പാകിസ്ഥാനാ’യി മാറും. ഇന്ത്യൻ ഭരണഘടന പരിപാവനമെന്ന് ആവർത്തിക്കുമ്പോഴും പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും അതംഗീകരിക്കുന്നില്ല. എല്ലാ മതങ്ങളേയും സംരക്ഷിക്കാനുള്ള ചുമതല രാജ്യം ഒറ്റക്കെട്ടായി ഏറ്റെടുക്കണം.ഇന്ത്യയിൽ ഫാസിസമില്ലെന്ന ഇടത് നേതാക്കളുടെ നിലപാട് അപക്വമാണ്.അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് രാജ്യത്ത്. ഭരണഘടനാനുസൃതമായ എല്ലാ സംവിധാനങ്ങളും തകർക്കുകയാണ്. രാജ്യസഭയിൽകൂടി ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടനയും തിരുത്തും. അതോടെ മതേതരത്വം ഇല്ലാതാവും – ഇതായിരുന്നു തരൂരിന്റെ പ്രസ്താവന.