കേരളാ കോൺഗ്രസ്സ് (എം) യോഗം വെള്ളിയാഴ്ച

കേരളാ കോൺഗ്രസ്സ് (എം) യോഗം വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

കോട്ടയം : പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനായി പിറവം, വൈക്കം, പാലാ നിയോജകമണ്ഡലങ്ങളിലെ കേരളാ കോൺഗ്രസ്സ് (എം) നിയോജകമണ്ഡലം, മണ്ഡലം പ്രസിഡന്റുമാരുടെ യോഗം വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ പാലാ ബ്ലൂമൂൺ ഓഡിറ്റോറിയത്തിൽ കൂടുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല എന്നിവർ അറിയിച്ചു.