സോഷ്യൽ മീഡിയയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കല്യാൺ ജ്വല്ലേഴ്സ് ഹൈക്കോടതിയിൽ

സോഷ്യൽ മീഡിയയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കല്യാൺ ജ്വല്ലേഴ്സ് ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണത്തിൽ മെഴുക് നിറച്ചിട്ടുണ്ടെന്ന വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെ കല്യാൺ ജ്വല്ലറി ഹൈക്കോടതിയിൽ. തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മ വാങ്ങിയ സ്വർണമാലയിൽ 70 ശതമാനവും മെഴുകാണ് എന്നായിരുന്നു കല്യാൺ ജ്വലറിക്കെതിരെ ഉയർന്ന ആക്ഷേപം. സ്വർണത്തിന്റെ വില പൂർണ്ണമായും മടക്കി നൽകി കല്യാൺ കേസ് ഒത്തു തീർപ്പാക്കിയതായും പിന്നീട് വാർത്തകൾ വന്നു. ഇതുമൂലം സ്ഥാപനത്തിന് 500 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കല്യാൺ ജ്വല്ലറി ചൂണ്ടിക്കാട്ടി. യൂട്യൂബ്, ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇത്തരം വാർത്തകൾ പ്രചരിക്കാതിരിക്കാൻ നിയന്ത്രണ സംവിധാനം ഒരുക്കണമെന്ന് കല്യാൺ ജ്വല്ലറി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. കല്യാൺ ജ്വല്ലറിക്കെതിരെയുള്ള ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത് എതിർചേരിയിലുള്ള മറ്റ് സ്ഥാപനങ്ങളാണെന്നും ഹർജിയിൽ സ്ഥാപനം ആരോപിക്കുന്നു.

Leave a Reply

Your email address will not be published.