എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി: പോലീസ് അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം
സ്വന്തം ലേഖകൻ
കൊച്ചി: എഡിജിപി സുധേഷ് കുമാറിൻറെ മകൾ സ്‌നിഗ്ധ പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. കേസിൽ പോലീസ് അന്വേഷണം നടത്തി കണ്ടെത്തട്ടേയെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ധ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ഹൈക്കോടതി കൈവിട്ടതോടെ മകളുടെ ഐ.എ.എസ് സ്വപ്‌നം തകരുമെന്ന് മനസ്സിലാക്കി എങ്ങനെയും കേസ് ഒത്തുതീർപ്പാക്കാനുള്ള പരിശ്രമത്തിലാണ് എ.ഡി.ജി.പി.
Third Eye News Live
0