സഭയ്ക്കുള്ളിലെ പീഡനങ്ങൾ: ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കും; നാണംകെട്ട് ക്രൈസ്തവ സഭ
സ്വന്തം ലേഖകൻ വൈക്കം: കുറവിലങ്ങാട്ട് കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ച സംഭവത്തിൽ ബിഷപ്പിന്റെ ലൈംഗിക ശേഷി പൊലീസ് പരിശോധിക്കും. കന്യാസ്ത്രീ പീഡനത്തിനു ഇരയായതായി വ്യക്തമായ സാഹചര്യത്തിലാണ് ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കാൻ പൊലീസ് ഒരുങ്ങുന്നത്. ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയിൽ കന്യാസ്ത്രീ നൽകിയ രഹസ്യമൊഴി പരിശോധിച്ച ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടാവും ഇദ്ദേഹത്തിന്റെ ലൈംഗിക ശേഷി പരിശോധിക്കുക. സംസ്ഥാനത്തെ ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ ആദ്യമായാവും പീഡനക്കേസിൽ ഒരു ബിഷപ്പിന്റെ തന്നെ ലൈംഗിക ശേഷി പരിശോധിക്കേണ്ടി വരുന്നത്. ജൂലൈ ഒന്ന് ഞായറാഴ്ചയാണ് ജലന്ധർ ബിഷപ്പ് ഡോ.ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി […]