യുവാക്കൾ സേവനതല്പരരാകണം : കെ.എം. മാണി, എം.എൽ.എ.
സ്വന്തം ലേഖകൻ തിരുവനന്തപുരം : സമൂഹത്തിൽ സേവനതത്പരരായി വളരാൻ യുവാക്കൾക്ക് കഴിയണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം. മാണി എം.എൽ.എ. പറഞ്ഞു. സമര മുഖങ്ങൾക്കപ്പുറം സമൂഹ പുനഃ സൃഷ്ടിക്കുതകുന്ന കാഴ്ചപ്പാട് യുവതലമുറ സൃഷ്ടിക്കേണ്ടതാണ്. 48-ാമത് യൂത്ത് ഫ്രണ്ട് (എം) ജന്മദിനാഘോഷ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജന്മദിനകേക്ക് മുറിച്ചാണ് കെ.എം. മാണി എം.എൽ.എ. ഉദ്ഘാടനം ചെയ്തത്. 48-ാമത് ജന്മദിനാഘോഷ ഭാഗമായി 48 നിർദ്ദന വിദ്യാർത്ഥികൾക്ക് യൂത്ത് ഫ്രണ്ട് (എം) […]