നടൻ മനോജ് പിള്ള അന്തരിച്ചു; ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : പ്രശസ്ത സിനിമാ സീരിയൽ താരം മനോജ് പിള്ള അന്തരിച്ചു. നാൽപ്പത്തിമൂന്ന് വയസായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ.