യുവാക്കൾ സേവനതല്പരരാകണം : കെ.എം. മാണി, എം.എൽ.എ.

യുവാക്കൾ സേവനതല്പരരാകണം : കെ.എം. മാണി, എം.എൽ.എ.

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സമൂഹത്തിൽ സേവനതത്പരരായി വളരാൻ യുവാക്കൾക്ക് കഴിയണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം. മാണി എം.എൽ.എ. പറഞ്ഞു. സമര മുഖങ്ങൾക്കപ്പുറം സമൂഹ പുനഃ സൃഷ്ടിക്കുതകുന്ന കാഴ്ചപ്പാട് യുവതലമുറ സൃഷ്ടിക്കേണ്ടതാണ്. 48-ാമത് യൂത്ത് ഫ്രണ്ട് (എം) ജന്മദിനാഘോഷ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജന്മദിനകേക്ക് മുറിച്ചാണ് കെ.എം. മാണി എം.എൽ.എ. ഉദ്ഘാടനം ചെയ്തത്. 48-ാമത് ജന്മദിനാഘോഷ ഭാഗമായി 48 നിർദ്ദന വിദ്യാർത്ഥികൾക്ക് യൂത്ത് ഫ്രണ്ട് (എം) ഏർപ്പെടുത്തിയ കുടയും സ്‌കൂൾ ബാഗും കെ.എം. മാണി എം.എൽ.എ. വിതരണം ചെയ്തു. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ജന്മദിനാഘോഷ സമ്മേളനത്തിൽ രാജ്യസഭാംഗമായി തെരഞ്ഞെടുത്ത പാർട്ടി വൈസ് ചെയർമാൻ ജോസ്. കെ. മാണി എം.പി.ക്ക് സംസ്ഥാന കമ്മിറ്റിയുടെ സ്വീകരണം നൽകി. യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രഹാം എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ., എൻ. ജയരാജ് എം.എൽ.എ., തോമസ് ഉണ്ണിയാടൻ എക്‌സ്. എം.എൽ.എ., ബെന്നി കക്കാട്, ഉഷാലയം ശിവരാജൻ, സഹായ ദാസ് നാടാർ, എന്നിവർ പ്രസംഗിച്ചു.