play-sharp-fill
ബൈക്കും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

ബൈക്കും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ

പാമ്പാടി: ദേശീയ പാത ഏഴാം മൈലിൽ കാറും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മണർകാട് നിന്നും പാമ്പാടി ഭാഗത്തേക്ക് വന്ന ബൈക്കും, കോട്ടയം ഭാഗത്തേക്ക് പോയ കാറും തമ്മിൽ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരൻ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് അറിയുന്നു. അടുത്തുള്ള വൈദ്യുത പോസ്റ്റിലും മതിലിലും ഇടിച്ചാണ് കാർ പിന്നീട് നിന്നത്. ബൈക്കിൽ ഉണ്ടാരുന്ന രണ്ടു യാത്രക്കാരുടെയും കാലിനു ഗുരുതര പരിക്കുകൾ ഉണ്ട്.