നഗരത്തിലെ വൻകിട വ്യവസായികളായ കുന്നത്തുകളത്തിലിനെതിരെ പരാതി പ്രവാഹം; നൂറ് കോടിയെങ്കിലും നഷ്ടമായെന്ന് നിക്ഷേപകർ: പരാതിയുമായി നൂറുകണക്കിന് ഇടപാടുകാർ ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്

നഗരത്തിലെ വൻകിട വ്യവസായികളായ കുന്നത്തുകളത്തിലിനെതിരെ പരാതി പ്രവാഹം; നൂറ് കോടിയെങ്കിലും നഷ്ടമായെന്ന് നിക്ഷേപകർ: പരാതിയുമായി നൂറുകണക്കിന് ഇടപാടുകാർ ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്

കോട്ടയം: നഗരത്തിലെ വൻകിട വ്യവസായികളായ കുന്നത്ത് കളത്തിൽ ജ്വല്ലറി – ചിട്ടിഫണ്ട് ഉടമ പാപ്പരായതായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇവർക്കെതിരെ പരാതി പ്രളയം. കുന്നത്തുകളത്തിൽ ചിട്ടി ഫണ്ടിലും ,ജ്വല്ലറിയുടെ സ്വർണ നിക്ഷേപ പദ്ധതിയിലുമായി നൂറ് കോടി നിക്ഷേപമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ജ്വല്ലറി – ചിട്ടിഫണ്ട് ഉടമ വിശ്വനാഥൻ വീടും സ്ഥാപനങ്ങളും പൂട്ടി ഒളിവിൽ പോയതായാണ് വിവരം. കമ്പനി ഉടമയും ഭാര്യയും പാപ്പരായ വാർത്ത പുറത്തറിഞ്ഞിട്ടും പ്രമുഖ മാധ്യമങ്ങളെല്ലാം തമസ്‌കരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച വാർത്ത തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടതോടെയാണ് ഇടപാടുകാർ പരാതിയുമായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ സമീപിച്ചത്.
കഴിഞ്ഞ ദിവസമാണ് കാരാപ്പുഴ കുന്നത്ത് കളത്തിൽ വിശ്വനാഥനും ഭാര്യയും പാപ്പരാണെന്ന ഹർജി കോടതിയിൽ സമർപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള വിവരം ബുധനാഴ്ച രാവിലെ തന്നെ പുറത്തു വന്നിരുന്നു. നഗരത്തിൽ സെൻട്രൽ ജംഗ്ഷനിലെ ജ്വല്ലറി പൂട്ടിക്കിടക്കുന്നതായി കണ്ട ഇടപാടുകാർ നടത്തിയ അന്വേഷണത്തിലാണ് ജ്വല്ലറി – ചിട്ടി ഫണ്ട് ഉടമ പാപ്പരാണെന്ന വിവരം കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി തേർഡ് ഐ ന്യുസ് വാർത്ത പുറത്ത് വിട്ടിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ മുപ്പതോളം വരുന്ന ഇടപാടുകാർ സ്ഥാപനത്തിലെ ജീവനക്കാരനോടൊപ്പം ജില്ലാ പൊലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. പത്ത് ലക്ഷം മുതൽ 30 ലക്ഷം വരെ നിക്ഷേപിച്ചവരും , ഒരു ലക്ഷം മുതൽ ഒരു കോടിയുടെ വരെ ചിട്ടിയ്ക്കായി തുക നിക്ഷേപിച്ചവരുമാണ് പരാതിക്കാർ.


പലരും വിവാഹ ആവശ്യത്തിന് അടക്കം ലഭിക്കുന്നതിനായി സ്വരുക്കൂട്ടിയ തുകയാണ് ചിട്ടിഫണ്ടിലും ജ്വല്ലറിയിലുമായി നിക്ഷേപിച്ചിരിക്കുന്നത്. ഇത് എകദേശം നൂറ് കോടിക്ക് മുകളിൽ വരുമെന്നാണ് പൊലീസ് നൽകുന്ന അനൗദ്യോഗിക വിവരം.
ഇതിനിടെ എസ്പി ഓഫിസിൽ എത്തിയ കുന്നത്തുകളത്തിൽ ചിട്ടിഫണ്ട്‌സിലെ ജീവനക്കാരിൽ ചിലരെ നിക്ഷേപകർ കയ്യേറ്റം ചെയ്യുകയും ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്. ഈ ജീവനക്കാരാണ് ചിട്ടിക്കമ്പനിയിലേയ്ക്കു നിക്ഷേപം ക്യാൻവാസ് ചെയ്തു നൽകിയത്. ഇത്തരത്തിൽ നിക്ഷേപം ക്യാൻവാസ് ചെയ്തു നൽകിയ ജീവനക്കാർക്കെതിരെയാണ് കയ്യേറ്റമുണ്ടായത്. ഇതിനിടെ 40 ലക്ഷം രൂപ വരെ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ച വീട്ടമ്മ ഇവർക്കെതിരെ പരാതിയുമായി എസ്.പി ഓഫിസിൽ എത്തി. മൂന്നുമാസത്തിലേറെ ശമ്പള കുടിശിക ബാക്കി നിൽക്കെയാണ് സ്ഥാപനം ഉടമ മുങ്ങിയതെന്ന പരാതിയുമായി ഒരു വിഭാഗം ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടായതോടെ ഇവരിൽ പലരും ഇപ്പോൾ ദുരിതത്തിലാണ്. ഇവരും ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയതായാണ് സൂചന.
ഇതിനിടെ പരാതിക്കാർക്ക് നഷ്ടമായ പണത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്താനും, പരാതി എഴുതാനും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്ററും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ, സ്ഥാപന ഉടമ നിക്ഷേപവുമായി മുങ്ങുകയും പാപ്പർ ഹർജി നൽകുകയും ചെയ്ത സാഹചര്യത്തിൽ പണം തിരികെ ലഭിക്കാൻ എന്ത് നടപടി സ്വീകരിക്കണം എന്നറിയാതെ ആശങ്കയിലാണ് ഇടപാടുകാർ

ആദ്യം തേർഡ് ഐ ന്യൂസ് പുറത്തു വിട്ട വാർത്ത ഈ ലിങ്കിൽ വായിക്കാം  https://thirdeyenewslive.com/kottayam-jewlery-to-cheat/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group