play-sharp-fill

സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് എന്ന് സൂചന.

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ചരിത്രവിജയം കുറിച്ച സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് എന്ന് സൂചന. 20956 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ചെങ്ങന്നൂരിൽ സജി ചെറിയാനിലൂടെ ഇടതുമുന്നണി വിജയഗാഥ രചിച്ചു. സജി ചെറിയാൻ 67303 വോട്ടു നേടി വിജയിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ 46347 വോട്ടും എൻഡിഎ സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻ പിള്ള 35270 വോട്ടും നേടി പരാജയപ്പെട്ടു.

ദുരഭിമാനികളായ എല്ലാ മാതാപിതാക്കൾക്കും മാതൃകയായി ഒരച്ഛൻ.

ദുരഭിമാനികളായ എല്ലാ മാതാപിതാക്കൾക്കും മാതൃകയായി ഒരച്ഛൻ. വിവാഹത്തെ കുറിച്ച് ഒരു അച്ഛൻ മകൾക്ക് എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. 23 വയസുള്ള തന്റെ മകൾക്ക്, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യമല്ല താൻ നൽകുന്നതെന്നും അത് അവളുടെ അവകാശമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രസാദ് കെ. ജി എന്ന അച്ഛൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; 23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാൻ. ധൈര്യത്തോടെ പറയുന്നു . യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാൻ ഞാനവൾക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല. പകരം അതവളുടെ അവകാശമാണ്. തെറ്റുപറ്റാൻ ഇടയുണ്ടെന്ന് തോന്നുന്ന […]

തകർന്നടിഞ്ഞ് ബിജെപി: സംസ്ഥാന നേതൃത്വത്തിൻ വൻ അഴിച്ചു പണി വരുന്നു; പത്തു കോടി രൂപ നഷ്ടമാക്കി; പതിനായിരം വോട്ട് കുറഞ്ഞു

ശ്രീകുമാർ ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയിൽ പകച്ച് ബിജെപി. വിജയമില്ലെങ്കിൽ രണ്ടാം സ്ഥാനംഎങ്കിലും ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ഗോദയിൽ കാലിടറി. കഴിഞ്ഞ തവണ നേടിയ ലീഡിലെ അടുത്ത് പോലും എത്താനാവാതെ കാലിടറി ബിജെപി വീണപ്പോൾ, ഇനി ഉരുളുന്ന തലകൾ ഏതൊക്കെയെന്നു കാത്തിരിക്കുകയാണ് സംസ്ഥാന നേതൃത്വം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രം പത്തു കോടി രൂപയിലേറെയാണ് കേന്ദ്ര നേതൃത്വം കേരളത്തിലേയ്ക്ക് ഒഴുക്കിയത്. ആദ്യ ഘട്ടം മുതൽ അയ്യായിരം വോട്ടിന് വിജയിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തെ ധരിപ്പിപ്പിച്ചിരുന്നത്. അവസാന ഘട്ടമായതോടെ കഴിഞ്ഞ തവണത്തെ നില മെച്ചപ്പെടുത്തി, […]

ചെങ്കൊടിയേന്തി ശോഭനാ ജോർജ്..

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറെക്കാലം ചെങ്ങന്നൂരിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചിരുന്ന ശോഭനാ ജോർജ് പാർട്ടി വിട്ട് സ്വതന്ത്രയായി മത്സരിക്കുകയും നാലായിരത്തിൽ അധികം വോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ ശോഭനാ ജോർജ് ഇടതുപക്ഷത്തേക്ക് കളം മാറി. ചെങ്ങന്നൂരിൽ സജി ചെറിയാന് വേണ്ടിയായിരുന്നു ശോഭനാ ജോർജ് രംഗത്ത് എത്തിയത്. വോട്ടേണ്ണൽ നടന്ന ക്രിസ്ത്യൻ കോളേജിന് മുന്നിൽ രാവിലെ മുതൽ ശോഭനാ ജോർജ് എൽ. ഡി. എഫ് പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു. സജി ചെറിയാൻ പരാജയപ്പെട്ടാൽ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുമെന്ന് നേരത്തേ ശോഭനാ ജോർജ് പറഞ്ഞിരുന്നു. രമേശ് […]

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി സജി ചെറിയാൻ വിജയിച്ചു; ഭൂരിപക്ഷം 20956

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിലെ സിപിഎം സ്ഥാനാർഥിയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ സജി ചെറിയാൻ വിജയിച്ചു. 20956 വോട്ടിന്റെ ഭൂരിപക്ഷം സജിചെറിയാനുണ്ട്. ആകെ പോൾ ചെയ്തതിൽ 67303 വോട്ടാണ് സജി ചെറിയാൻ നേടിയത്. . രണ്ടാം സ്ഥാനത്ത് എത്തിയ യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥി ഡി.വിജയകുമാറിനു 46347 വോട്ടുകൾ ലഭിച്ചു. എൻഡിഎയുടെ ബിജെപി സ്ഥാനാർഥി പി.എസ് ശ്രീധരൻപിള്ളയ്ക്ക് 35270 വോട്ട് മാത്രമാണ് ലഭിച്ചത്. നാലാം സ്ഥാനത്ത് എത്തിയ സ്വാമി സുഖാകാശ് സരസ്വതിയ്ക്ക് 800 വോട്ട് ലഭിച്ചപ്പോൾ അഞ്ചാം സ്ഥാനം നോട്ടയ്ക്കാണ്. […]

ചെങ്ങന്നൂരിൽ എൽ. ഡി. എഫ് മുന്നേറ്റം.

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി സജി ചെറിയാന് ലീഡ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ എട്ട് റൗട്ട് പിന്നിട്ടപ്പോൾ സജി ചെറിയാൻ പതിനായിരം കടന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ഡി. വിജയകുമാർ രണ്ടാം സ്ഥാനത്തും, ബി. ജെ. പി സ്ഥാനാർത്ഥി പി. എസ് ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്തുമായി നൽക്കുന്നു. അവസാന റൗണ്ട് വരെ ഈ മുന്നേറ്റം തുടരാനായാൽ ചെങ്ങന്നൂരിന്റെ ചരിത്രത്തിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷവും അദ്ദേഹത്തിനാവും. 2016ൽ കെ. […]

കെവിന്റെ മരണം; ഷാനുവും പിതാവ് ചാക്കോയും കീഴടങ്ങിയത് പോലീസുമായുണ്ടാക്കിയ മുൻകുട്ടിയുള്ള ധാരണയുടെ അടിസ്ഥാനത്തിലെന്ന് സൂചന.

സ്വന്തം ലേഖകൻ കെവിൻ കൊലക്കേസിലെ മുഖ്യപ്രതിയും ഭാര്യാസഹോദരനുമായ ഷാനു ചാക്കോ, പിതാവ് ചാക്കോ ജോൺ എന്നിവർ ഇരിട്ടിക്കടുത്ത കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത് പോലീസുമായുണ്ടാക്കിയ മുൻകൂട്ടിയുള്ള ധാരണയുടെ അടിസ്ഥാനത്തിലെന്ന് സൂചന. ഇരുവരുടെയും കീഴടങ്ങൽ വിവരങ്ങൾ മാധ്യമങ്ങൾക്കുപോലും നൽകാതെ പോലീസ് അതീവരഹസ്യമാക്കി വെച്ചതും ഏറെ ദുരൂഹത ഉയർത്തി. കീഴടങ്ങിയ ഉടൻ സ്റ്റേഷൻ എസ്.ഐ ടോണി ജെ. മറ്റം പ്രതികളെ സ്റ്റേഷനിൽനിന്നു മാറ്റി. പ്രതികളെ ഇരിട്ടി സ്റ്റേഷനിൽപോലും എത്തിക്കാതെ ആറളം ഫാമിലെ ഊടു വഴികളിലൂടെയാണ് കണ്ണൂരിലെത്തിച്ചത്. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരോട് സ്‌റ്റേഷൻ ചുമതലയിലയുണ്ടായിരുന്ന എ.എസ്.ഐ ഇവിടെ ആരും എത്തിയിട്ടില്ലെന്നും […]

സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ കെവിന്റെ വീട്ടിലേക്ക് പുതിയ പ്രതീക്ഷകൾ കടന്നുവരുന്നു.

ശ്രീകുമാർ സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ കെവിന്റെ വീട്ടിലേക്ക് പുതിയ പ്രതീക്ഷകൾ കടന്നുവരുന്നു. ‘തോൽപ്പിക്കാൻ ശ്രമിച്ച ചുറ്റുപാടിനും സമൂഹത്തിനും സ്വന്തം വീട്ടുകാർക്ക് മുന്നിലും നീ ജയിച്ചുകാണിക്കണം’ എന്ന ചിന്ത ജെറോമിന്റെ വാക്കുകൾ അവർക്ക് പുതിയ പ്രതീക്ഷയാണ് നൽകിയത്. നീനുവിന് തുടർ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും യുവജന കമ്മീഷൻ ഒരുക്കുമെന്ന് ചിന്ത പറഞ്ഞു. ‘ഇനിയില്ല’ എന്ന നീനുവിന്റെ മറുപടിയ്ക്ക് കെവിന്റെ അച്ഛൻ അവൾക്കൊപ്പമായിരുന്നു. ‘മോളെ നീ പഠിക്കണം. ഇവളെ ഞങ്ങൾക്ക് പഠിക്കാൻ വിടണം. അവൾ പോകും അല്ലേ മോളെ..’ അ വാക്കുകൾ അവൾ എതിർത്തില്ല, ‘ഞാൻ പഠിക്കാം […]

നേട്ടമായത് ഇടത് തരംഗം; കോൺഗ്രസിനു കനത്ത തിരിച്ചടി; കാലുവാരി എസ്.എൻ.ഡിപി

സ്വന്തം ലേഖകൻ കോട്ടയം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ നേട്ടമുണ്ടാക്കുന്നത് ഇടതു മുന്നണി. ഇടതു സർക്കാരിന്റെ പ്രവർത്തനവും ചിട്ടയായ പ്രചാരണവും നേട്ടത്തിനു കാരണമായതായി ഇടതു മുന്നണി സ്ഥാനാർഥി കണക്കു കൂട്ടുന്നു. എന്നാൽ, പാർട്ടിയിലെ പടലപ്പിണക്കവും ഗ്രൂപ്പിസവും സ്ഥാനാർഥിയോടുള്ള എതിർപ്പുമാണ് ചെങ്ങന്നൂരിൽ കോൺഗ്രസിനു കനത്ത തിരിച്ചടി നൽകിയത്. എസ്.എൻ.ഡി.പിയുടെയും ബിഡിജെഎസിന്റെയും എതിർപ്പും ബിജെപിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമാണ് ഇവിടെ കനത്ത തിരിച്ചടിയായത്. തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനു ശേഷം കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾ തങ്ങളുടെ പരാജയം ഉറപ്പെന്ന രീതിയിൽ പ്രതികരിച്ചിരുന്നു. രണ്ടു സ്ഥാനാർത്ഥികളും പരാജയം […]

ആദ്യ റൗണ്ടിൽ തന്നെ സജി ചെറിയാൻ മുന്നിൽ; ചെങ്ങന്നൂരിൽ ഇടതു മുന്നണി മുന്നിൽ

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ ആരംഭിപ്പോൾ മുതൽ തന്നെ ഇടതു സ്ഥാനാർഥി സജി ചെറിയാൻ കാതങ്ങൾ മുന്നിൽ. ആദ്യ റൗണ്ടിലെ പതിനാല് ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സജി ചെറിയാൻ 1500 ലധികം വോട്ടിനു മുന്നിലാണ്. തൊട്ടടുത്ത എതിർ സ്ഥാനാർഥി യുഡിഎഫിലെ ഡി.വിജയകുമാറിനെയും, ബിജെപിയുടെ പി.എസ് ശ്രീധരൻ പിള്ളയെയും ഏറെ പിന്നിലാക്കിയാണ് സജി ചെറിയാൻ ഏറെ മുന്നിലേയ്ക്കു കുതിക്കുന്നത്. രണ്ടാം റൗണ്ട് പകുതി എണ്ണിയപ്പോൾ തന്നെ സജി ചെറിയാൻ ഏറെ മുന്നിലാണ്. ആദ്യ റൗണ്ടിൽ എണ്ണിയത് മാന്നാർ പഞ്ചായത്തിലെ പ്രാദേശിക […]