play-sharp-fill

പ്രിയദർശൻ ചിത്രത്തിനെപ്പം മേജർ രവി.

പ്രിയദർശന്റെ പുതുചിത്രമായ മരക്കാർ- അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് സംവിധാന സഹായിയായി മേജർ രവി എത്തുന്നു. മോഹൻലാൽ നായകനാകുന്ന സിനിമയാണ് മരക്കാർ- അറബിക്കടലിന്റെ സിംഹം. ഇത് കൂടാതെ മോഹൻലാലിനെ നായകനാക്കി വീണ്ടും സിനിമ ഒരുക്കുന്നു മേജർ രവി. ആറാം തമ്പുരാനെ പോലൊരു ചിത്രമാണ് മനസ്സിലുള്ളതെന്ന് മേജർ രവി പറഞ്ഞു. ‘പ്രിയേട്ടൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാറിൽ ഞാൻ സംവിധാനസഹായിയായി എത്തുന്നു. എന്റെ ഗുരു കൂടിയാണ് പ്രിയേട്ടൻ. ഇതിന് ശേഷമാകും മോഹൻലാൽ പ്രോജക്ട് ആരംഭിക്കുന്നത്. നാടൻ ചിത്രമാകും ഇത്തവണ സംഭവിക്കുക. ആറാം തമ്പുരാൻ പോലൊരു ചിത്രമാണ് മനസ്സിൽ. […]

നവവരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അനാസ്ഥക്കെതിരെ തിരൂവഞ്ചൂർ രാധാക്യഷ്ണൻ എം. എൽ. എ നിരഹാരസമരം തുടങ്ങി.

സ്വന്തം ലേഖകൻ കോട്ടയം: നവവരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അനസ്ഥക്കെതിരെ തിരൂവഞ്ചൂർ രാധാക്യഷ്ണൻ എം. എൽ. എ നിരഹാരസമരം തുടങ്ങി. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിക്ഷേധിച്ച് ബി. ജെ. പി, എ. ഐ. വൈ. എഫ്, സി. എസ്. ഡി. എസ്, എസ്. ഡി. പി. ഐ പ്രവർത്തകർ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു.

പ്രണയത്തിൽ നിന്ന് പിന്മാറാൻ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: ഗാന്ധിനഗർ എസ്. ഐ. എം. എസ് ഷിബുവിനു സസ്‌പെൻഷൻ.

സ്വന്തം ലേഖകൻ കോട്ടയം: പ്രണയത്തിൽ നിന്നു പിന്മാറാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ്. ഐയ്ക്ക് സസ്‌പെൻഷൻ. ഗാന്ധിനഗർ എസ്. ഐ എം. എസ് ഷിബുവിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ‘ബഡായി ബംഗ്ലാവിന്’ തിരശീല വീഴുന്നു.

സ്വന്തം ലേഖകൻ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ‘ബഡായി ബംഗ്ലാവ്‌’ എന്ന ഹാസ്യപരിപാടിയ്ക്ക് തിരശീല വീഴുന്നു. അഞ്ചു വർഷമായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഈ പരിപാടി നിർത്തുന്ന് വിവരം അവതാരകനായ രമേശ് പിഷരാടി ഫെയ്സ്ബൂക്കിലൂടെയാണ് അറിയിച്ചത്. സംപ്രേഷണം ചെയ്യാനിരിക്കുന്ന രണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ലാവ്‌’ പര്യവസാനിപ്പിക്കുമെന്നാണ് പിഷരാടി പറയുന്നത്. അഞ്ചു വർഷമായി സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവിന്റെ പ്രോഗ്രാം പ്രൊഡ്യൂസർ ഡയാന സിൽവേർസ്റ്ററാണ്. മുകേഷ്, ആര്യ, ധർമ്മജൻ, പ്രസീത തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. രമേശ് പിഷരാടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം പ്രിയമുള്ളവരെ…. സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന […]

പ്രണയത്തിൽ നിന്നു പിന്മാറാൻ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ടു; മർദനമേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം പുനലൂരിലെ തോട്ടിൽ

ക്രൈം ഡെസ്‌ക് കോട്ടയം: പ്രണയബന്ധത്തിൽ നിന്നു പിന്മറാൻ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ യുവാവ് കൊല്ലപ്പെട്ട നിലയിൽ. നട്ടാശേരി എസ്.എച്ച് മൗണ്ട് കെവിൻ പി.ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലയിലെ ചാലിയേക്കര തോട്ടിൽ കണ്ടെത്തിയത്. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ മാന്നാനം കളമ്പുകാട്ട് ചിറ അനീഷിനെ(30) ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൊല്ലം തെന്മല ഒറ്റയ്ക്കൽ സാനഭവനിൽ നീനു ചാക്കോയുടെ(20) ബന്ധുക്കൾ ചേർന്ന് കെവിനെ തട്ടിക്കൊണ്ടു പോയത്. തെന്മലയിൽ എത്തിയ ശേഷം കെവിൻ ക്വട്ടേഷൻ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് കെവിൻ […]

അവയവമാറ്റ ശസ്ത്രക്രിയ: രോഗികൾക്ക് സർക്കാർ സഹായം നൽകും: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ കോട്ടയം: അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവർക്കു തുടർന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനു സർക്കാർ പിന്തുണ നൽകുന്ന പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ കോളജിൽ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾ മാറ്റിവയ്ക്കുന്നവർ തുടർ ചികിത്‌സയ്ക്കായി വൻ തോതിൽ പണം കണ്ടെത്തേണ്ട സാഹചര്യമാണു നിലവിലുള്ളത്. ഇവർക്കു ഏതു തരത്തിലുള്ള പിന്തുണ നൽകണമെന്ന കാര്യമാണു സർക്കാർ ആലോചിച്ചു വരുന്നത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സംസ്ഥാനത്തു ശരാശരി എട്ടു ലക്ഷം രൂപയാണു ചെലവു വരുന്നത്. […]

പ്രണയം തകർക്കാൻ പെൺവീട്ടുകാരുടെ ക്വട്ടേഷൻ: യുവാവിനെ തട്ടിക്കൊണ്ടു പോയി; വീട് അടിച്ചു തകർത്തു

സ്വന്തം ലേഖകൻ കോട്ടയം: അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ ക്വട്ടേഷൻ സംഘം യുവാവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടു പോയി. പ്രണയബന്ധത്തിൽ നിന്നു പിന്മാറ്റുന്നതിനായി യുവതിയുടെ വീട്ടുകാർ അയച്ച ക്വട്ടേഷൻ സംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടു പോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചത്. മ‌ർദനത്തിൽ പരിക്കേറ്റ കാമുകൻ  മാന്നാനം സൂര്യകവല കളമ്പുകാട്ട്ചിറയിൽ കെവിനെ (23) കാണാതായി. ആക്രമണത്തിൽ പരിക്കേറ്റ ബന്ധുവായ അനീഷ് (31) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച പുലർച്ചെ ഒരു മണിയോടെ മാന്നാനം പള്ളിത്താഴെയായിരുന്നു സംഭവം. രണ്ടു വർഷത്തിലേറെയായി അടുപ്പമുണ്ടായിരുന്ന തെന്മല സ്വദേശിയും നഗരത്തിലെ കോളേജ് വിദ്യാർത്ഥിനിയുമായ […]

ട്രെയിൻയാത്ര: നിലവിലെ രണ്ടുവരി റെയിൽപാതക്ക്​ സമാന്തരമായി മറ്റൊരുപാതകൂടി​ വേണം -പിണറായി വിജയൻ

സ്വന്തം ലേഖകൻ കോട്ടയം:  സംസ്ഥാനത്തെ നിലവിലെ രണ്ടുവരി റെയിൽവേ പാതക്ക്​ സമാന്തരമായി മറ്റൊരുപാതകൂടി തീർക്കണമെന്ന്​ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെടുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം തിരുനക്കര മൈതാനത്ത്​ സംസ്ഥാന സർക്കാറി​െൻറ രണ്ടാംവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ റെയിൽവേ യാത്ര വലിയപ്രശ്​നമാണ്​. നിലവിലെ രണ്ട്​  പാതക്ക്​ സമാന്തരമായി ഒാ​േരാ ലൈനുകൾ തീർത്ത്​ വേഗതയിൽ ട്രെയിൻ ഒാടിക്കാനാകും. അതിവേഗപാതയല്ല, മറിച്ച്​ ആവശ്യത്തിന്​ വേഗമുള്ള പാതയാണ്​ ആവശ്യപ്പെടുക. തിരുവനന്തപുരത്തുനിന്ന്​ എറണാകുളത്തേക്കും അവിടെനിന്ന്​ കാസർഗോഡേക്കും രണ്ടുമണിക്കൂർ വീതം ഒാടിയെത്താവുന്ന വേഗം മതി. ഇതിനുള്ള സൗകര്യം […]

കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു

സ്വന്തം ലേഖകൻ തലയോലപ്പറന്പ്: പ്രഭാതസവാരിക്കിറങ്ങിയാൾ ബൈക്കിടിച്ചു മരിച്ചു. തലയോലപ്പറന്പ് പുളിയന്പള്ളിൽ പി.ജെ. വിജയൻ (69) ആണ് മരിച്ചത്. ഇന്നു രാവിലെ ആറിന് മിഠായിക്കുന്ന് ഭാഗത്തു വച്ചു ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ മോഹനനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രുഷയ്ക്ക് ശേഷം വിദഗ്ധ ചികിൽസയ്ക്കായി ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സരോജിനി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: വിദ്യ, ശ്രീജി. തലയോലപ്പറന്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

പൊലീസുകാരൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ അയർക്കുന്നം: വിഷം ഉള്ളിൽ ചെന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥർ മരിച്ചു.  അമയന്നൂർ പുളിയൻമാക്കൽ നെടുങ്കേരിൽ അനീഷ്​കുമാറാണ്​(41)മരിച്ചത്​.കോട്ടയം വിജിലൻസിലെ സിവിൽ പോലീസ് ഓഫീസറാ ഇദേഹത്തെ ദിവസങ്ങൾക്കു മുന്പാണു വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്​ച രാത്രിയിലായിരുന്നു മരണം.