ആദ്യ റൗണ്ടിൽ തന്നെ സജി ചെറിയാൻ മുന്നിൽ; ചെങ്ങന്നൂരിൽ ഇടതു മുന്നണി മുന്നിൽ

ആദ്യ റൗണ്ടിൽ തന്നെ സജി ചെറിയാൻ മുന്നിൽ; ചെങ്ങന്നൂരിൽ ഇടതു മുന്നണി മുന്നിൽ

Spread the love

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ ആരംഭിപ്പോൾ മുതൽ തന്നെ ഇടതു സ്ഥാനാർഥി സജി ചെറിയാൻ കാതങ്ങൾ മുന്നിൽ. ആദ്യ റൗണ്ടിലെ പതിനാല് ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സജി ചെറിയാൻ 1500 ലധികം വോട്ടിനു മുന്നിലാണ്. തൊട്ടടുത്ത എതിർ സ്ഥാനാർഥി യുഡിഎഫിലെ ഡി.വിജയകുമാറിനെയും, ബിജെപിയുടെ പി.എസ് ശ്രീധരൻ പിള്ളയെയും ഏറെ പിന്നിലാക്കിയാണ് സജി ചെറിയാൻ ഏറെ മുന്നിലേയ്ക്കു കുതിക്കുന്നത്. രണ്ടാം റൗണ്ട് പകുതി എണ്ണിയപ്പോൾ തന്നെ സജി ചെറിയാൻ ഏറെ മുന്നിലാണ്.
ആദ്യ റൗണ്ടിൽ എണ്ണിയത് മാന്നാർ പഞ്ചായത്തിലെ പ്രാദേശിക പ്രദേശങ്ങളുടെ വോട്ടാണ്. ഇവിടെ കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥിയ്ക്കു ലഭിച്ച് 440 വോട്ടിന്റെ മാത്രമാണ്. ഇടതു മുന്നണിയ്ക്കും യുഡിഎഫിലും ഒരു പോലെ ശക്തിയുള്ള കേന്ദ്രമാണ് മാന്നാർ പഞ്ചായത്ത്. ഈ സാഹചര്യത്തിൽ ആദ്യ ഫല സൂചനകൾ ഇടതു മുന്നിണിയ്ക്കു പ്രതീക്ഷ നൽകുന്നതാണ്.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലാണ് രാവിലെ എട്ടു മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോൾ മാത്രമാണ് ഡി.വിജയകുമാർ മുന്നിലെത്തിയത്. അതിനു ശേഷം ക്രമാനുഗതമായി വോട്ട് നിലയിൽ സജി ചെറിയാൻ മുന്നിലെത്തുകയായിരുന്നു.