ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി സജി ചെറിയാൻ വിജയിച്ചു; ഭൂരിപക്ഷം 20956

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി സജി ചെറിയാൻ വിജയിച്ചു; ഭൂരിപക്ഷം 20956

Spread the love

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിലെ സിപിഎം സ്ഥാനാർഥിയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ സജി ചെറിയാൻ വിജയിച്ചു. 20956 വോട്ടിന്റെ ഭൂരിപക്ഷം സജിചെറിയാനുണ്ട്.
ആകെ പോൾ ചെയ്തതിൽ 67303 വോട്ടാണ് സജി ചെറിയാൻ നേടിയത്.
. രണ്ടാം സ്ഥാനത്ത് എത്തിയ യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥി ഡി.വിജയകുമാറിനു 46347 വോട്ടുകൾ ലഭിച്ചു. എൻഡിഎയുടെ ബിജെപി സ്ഥാനാർഥി പി.എസ് ശ്രീധരൻപിള്ളയ്ക്ക് 35270 വോട്ട് മാത്രമാണ് ലഭിച്ചത്. നാലാം സ്ഥാനത്ത് എത്തിയ സ്വാമി സുഖാകാശ് സരസ്വതിയ്ക്ക് 800 വോട്ട് ലഭിച്ചപ്പോൾ അഞ്ചാം സ്ഥാനം നോട്ടയ്ക്കാണ്. 728 വോട്ടാണ് ലഭിച്ചത്. ആം ആദ്മി പാർട്ടിയിലെ രാജീവ് പള്ളത്തിന് 368 വോട്ട് മാത്രമാണ് ലഭിച്ചത്. എട്ട് വോട്ടുകൾ അസാധുവായി. എസ്.യുസിഐയുടെ മധു ചെങ്ങന്നൂരിനു 118 വോട്ടും, ആർഎൽഡിയുടെ മോഹനൻ ആചാരിക്ക് 249 വോട്ടും ലഭിച്ചു. ആകെ പതിനെട്ട് സ്ഥാനാർഥികളാണ് ചെങ്ങന്നൂരിൽ വിജയിച്ചത്.