ചെങ്കൊടിയേന്തി ശോഭനാ ജോർജ്..

ചെങ്കൊടിയേന്തി ശോഭനാ ജോർജ്..

Spread the love

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറെക്കാലം ചെങ്ങന്നൂരിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചിരുന്ന ശോഭനാ ജോർജ് പാർട്ടി വിട്ട് സ്വതന്ത്രയായി മത്സരിക്കുകയും നാലായിരത്തിൽ അധികം വോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ ശോഭനാ ജോർജ് ഇടതുപക്ഷത്തേക്ക് കളം മാറി. ചെങ്ങന്നൂരിൽ സജി ചെറിയാന് വേണ്ടിയായിരുന്നു ശോഭനാ ജോർജ് രംഗത്ത് എത്തിയത്.
വോട്ടേണ്ണൽ നടന്ന ക്രിസ്ത്യൻ കോളേജിന് മുന്നിൽ രാവിലെ മുതൽ ശോഭനാ ജോർജ് എൽ. ഡി. എഫ് പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു. സജി ചെറിയാൻ പരാജയപ്പെട്ടാൽ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കുമെന്ന് നേരത്തേ ശോഭനാ ജോർജ് പറഞ്ഞിരുന്നു. രമേശ് ചെന്നിത്തല തന്നെ വേട്ടയാടിയിരുന്നുവെന്നും കോൺഗ്രസിന് വേണ്ടി രക്തവും ജീവനും നൽകിയ തന്നെ പോലുള്ളവരെ പുറത്ത് കളയുകയും അപമാനിക്കുകയും ചെയ്തവർക്ക് ചെങ്ങന്നൂരിലെ ജനങ്ങൾ കൊടുത്ത മറുപടിയാണ് ഈ തോൽവിയെന്നും ശോഭനാ ജോർജ് പ്രതികരിച്ചു.