ചെങ്ങന്നൂരിൽ എൽ. ഡി. എഫ് മുന്നേറ്റം.

ചെങ്ങന്നൂരിൽ എൽ. ഡി. എഫ് മുന്നേറ്റം.

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി സജി ചെറിയാന് ലീഡ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ എട്ട് റൗട്ട് പിന്നിട്ടപ്പോൾ സജി ചെറിയാൻ പതിനായിരം കടന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ഡി. വിജയകുമാർ രണ്ടാം സ്ഥാനത്തും, ബി. ജെ. പി സ്ഥാനാർത്ഥി പി. എസ് ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്തുമായി നൽക്കുന്നു. അവസാന റൗണ്ട് വരെ ഈ മുന്നേറ്റം തുടരാനായാൽ ചെങ്ങന്നൂരിന്റെ ചരിത്രത്തിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷവും അദ്ദേഹത്തിനാവും. 2016ൽ കെ. കെ രാമചന്ദ്രൻ നായർ നേടിയ 7983 വോട്ടിന്റെ ഭൂരിപക്ഷം സജി ചെറിയാൻ ഏഴാം റൗണ്ടിലേക്ക് മറികടന്നിരുന്നു. യു. ഡി. എഫിന്റെയും ബി. ജെ. പിയുടെയും ശക്തികേന്ദ്രങ്ങളിൽ വ്യക്തമായ ആധിപത്യം നേടിയാണ് സജി ചെറിയാൻ മുന്നേറ്റം നടത്തിയത്.