സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ കെവിന്റെ വീട്ടിലേക്ക് പുതിയ പ്രതീക്ഷകൾ കടന്നുവരുന്നു.

സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ കെവിന്റെ വീട്ടിലേക്ക് പുതിയ പ്രതീക്ഷകൾ കടന്നുവരുന്നു.

ശ്രീകുമാർ

സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ കെവിന്റെ വീട്ടിലേക്ക് പുതിയ പ്രതീക്ഷകൾ കടന്നുവരുന്നു. ‘തോൽപ്പിക്കാൻ ശ്രമിച്ച ചുറ്റുപാടിനും സമൂഹത്തിനും സ്വന്തം വീട്ടുകാർക്ക് മുന്നിലും നീ ജയിച്ചുകാണിക്കണം’ എന്ന ചിന്ത ജെറോമിന്റെ വാക്കുകൾ അവർക്ക് പുതിയ പ്രതീക്ഷയാണ് നൽകിയത്. നീനുവിന് തുടർ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും യുവജന കമ്മീഷൻ ഒരുക്കുമെന്ന് ചിന്ത പറഞ്ഞു. ‘ഇനിയില്ല’ എന്ന നീനുവിന്റെ മറുപടിയ്ക്ക് കെവിന്റെ അച്ഛൻ അവൾക്കൊപ്പമായിരുന്നു. ‘മോളെ നീ പഠിക്കണം. ഇവളെ ഞങ്ങൾക്ക് പഠിക്കാൻ വിടണം. അവൾ പോകും അല്ലേ മോളെ..’ അ വാക്കുകൾ അവൾ എതിർത്തില്ല, ‘ഞാൻ പഠിക്കാം പോകാം അച്ഛാ…’ എന്ന ഇടറിയ വാക്കുകളോടെ നീനു സമ്മതിക്കുമ്പോഴും അ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ചിന്ത ജെറോമിന്റെ ഫേസ്ബുക് പോസ്റ്റിലൂടെ…
കെവിന്റെ ഭാര്യ നീനുവിന്റെ തുടർ പഠനത്തിനുള്ള അവസരം ഒരുക്കും. വേണ്ട സഹായങ്ങൾ എല്ലാം യുവജന കമ്മീഷൻ ചെയ്യും.
•••••••••••••••••••••••••••
കെവിന്റെ വീട്ടിൽ പോയി. കെവിന്റെ ഭാര്യ നിനു, അച്ഛൻ, അമ്മ, സഹോദരി, കെവിനൊപ്പം അക്രമികൾ തട്ടിക്കൊണ്ടുപോയ കെവിന്റെ ബന്ധുകൂടിയായ അനീഷ് എന്നിവരെ നേരിൽ കണ്ട് സംസാരിച്ചു.
നിനു കോട്ടയം അമലഗിരി കോളേജിലെ BSC ജിയോളജി അവസാന വർഷ വിദ്യാർത്ഥിയാണ്. നീനുവിന്റെ ക്ലാസ് ഒരാഴ്ചക്കുള്ളിൽ ആരംഭിക്കും. പതിയെ പഠനം തുടരാം എന്ന് നിനു സമ്മതിച്ചിട്ടുണ്ട്.
നീനുവിന്റെ തുടർന്നുള്ള പഠനം ഏറ്റെടുക്കണം എന്നാണ് സംസ്ഥാന യുവജന കമ്മീഷൻ ആലോചിക്കുന്നത്. നിനു എത്രത്തോളം പഠിക്കാൻ ആഗ്രഹിക്കുന്നുവോ, അതിനുവേണ്ട സഹായവും പിന്തുണയും സംസ്ഥാന യുവജന കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകും.
കെവിനൊപ്പം അക്രമികൾ തട്ടികൊണ്ടുപോയ അനീഷിന്റെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കെവിന്റെ കുടുംബങ്ങൾക്ക് സംരക്ഷണം ഏർപ്പെടുത്താൻ SP ക്ക് നിർദേശം നൽകും.
ഒറ്റപ്പെട്ടതാണെങ്കിലും ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശനവും, മാതൃകാപരവുമായ ശിക്ഷ ഉറപ്പുവരുത്താൻ വേണ്ട ഇടപെടലുകൾ നടത്തും. കെവിന്റെ മരണത്തിനു ഉത്തരവാദികളായി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ച മുഴുവൻ പേരെയും നിയമത്തിന് മുന്നിൽകൊണ്ടുവന്ന് കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്.
കമ്മീഷൻ അംഗങ്ങളായ ജനീഷ് കുമാർ, വിനിൽ, ദീപു രാധാകൃഷ്ണൻ എന്നിവരും എനിക്കൊപ്പം കെവിന്റെ വീട് സന്ദർശിക്കാൻ ഉണ്ടായിരുന്നു.