തകർന്നടിഞ്ഞ് ബിജെപി: സംസ്ഥാന നേതൃത്വത്തിൻ വൻ അഴിച്ചു പണി വരുന്നു; പത്തു കോടി രൂപ നഷ്ടമാക്കി; പതിനായിരം വോട്ട് കുറഞ്ഞു

തകർന്നടിഞ്ഞ് ബിജെപി: സംസ്ഥാന നേതൃത്വത്തിൻ വൻ അഴിച്ചു പണി വരുന്നു; പത്തു കോടി രൂപ നഷ്ടമാക്കി; പതിനായിരം വോട്ട് കുറഞ്ഞു

Spread the love

ശ്രീകുമാർ

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയിൽ പകച്ച് ബിജെപി. വിജയമില്ലെങ്കിൽ രണ്ടാം സ്ഥാനംഎങ്കിലും ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ഗോദയിൽ കാലിടറി. കഴിഞ്ഞ തവണ നേടിയ ലീഡിലെ അടുത്ത് പോലും എത്താനാവാതെ കാലിടറി ബിജെപി വീണപ്പോൾ, ഇനി ഉരുളുന്ന തലകൾ ഏതൊക്കെയെന്നു കാത്തിരിക്കുകയാണ് സംസ്ഥാന നേതൃത്വം.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രം പത്തു കോടി രൂപയിലേറെയാണ് കേന്ദ്ര നേതൃത്വം കേരളത്തിലേയ്ക്ക് ഒഴുക്കിയത്. ആദ്യ ഘട്ടം മുതൽ അയ്യായിരം വോട്ടിന് വിജയിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തെ ധരിപ്പിപ്പിച്ചിരുന്നത്. അവസാന ഘട്ടമായതോടെ കഴിഞ്ഞ തവണത്തെ നില മെച്ചപ്പെടുത്തി, രണ്ടാം സ്ഥാനത്ത് എത്തുമെന്നായിരുന്നു പ്രചാരണം. എന്നാൽ, ഇതൊന്നും ഏശിയില്ലെന്നാണ് കണക്കുകൾ ഇപ്പോൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 2016 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥി കെ.കെ രാമചന്ദ്രൻ മാസ്റ്റർക്ക് 52880 വോട്ടാണ് ലഭിച്ചത്. ഇക്കുറി നടന്ന ഉപതിരഞ്ഞെടുപ്പിൽ സജി ചെറിയാന് വോട്ട് നില ഗണ്യമായി ഉയർത്താൻ സാധിച്ചു. 67303 വോട്ടാണ് ഇക്കുറി സജിയ്ക്ക് ഇവിടെ ലഭിച്ചത്. ഏതാണ്ട് പതിനയ്യായിരത്തിനടുത്ത് വോട്ടിന്റെ വർധനവ് ഇക്കുറി സജി ചെറിയാനും ഇടതു മുന്നണിയ്ക്കും ലഭിച്ചിട്ടുണ്ട്. 14423 വോട്ടാണ് ഇക്കുറി ഇടതു മുന്നണിയ്ക്കു വർധിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി പി.സി വിഷ്ണു നാഥിനു 44897 വോട്ട് ലഭിച്ചിരുന്നു. ഇക്കുറി അത 46347 വോട്ടായി വർധിച്ചു. 1450 വോട്ട് വർധിച്ചു. കഴിഞ്ഞ തവണയും ബിജെപിയുടെ സ്ഥാനാർഥിയായി മത്സരിച്ച അഡ്വ.പി.എസ് ശ്രീധരൻപിള്ളയ്ക്ക് 42682 വോട്ടാണ് കഴിഞ്ഞ തവണ ലഭിച്ചത്. ഇക്കുറി ഇത് 35270 വോട്ട് മാത്രമാണ് ലഭിച്ചത്. 7412 വോട്ടിന്റെ ലീഡാണ് ലഭിച്ചത്.
ബിജെപിയുടെ വോട്ട് നിലയിൽ വൻ കുറവുണ്ടായത് കനത്ത തിരിച്ചടിയാണ് സംസ്ഥാന നേതൃത്വത്തിനു നൽകുക. ഇത്തരത്തിൽ വോട്ട് നിലയിലുണ്ടായ തിരിച്ചടി സംസ്ഥാന നേതൃത്വത്തിൽ വൻ അഴിച്ചു പണിയ്ക്ക് ഇടയാക്കും. മറ്റെല്ലാ സംസ്ഥാനത്തും വേരോട്ടമുണ്ടാക്കാൻ സാധിച്ചിട്ടും കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവാതെ പോയത് പാർട്ടിയിലെ ശക്തമായ ഗ്രൂപ്പിസത്തെ തുടർന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശക്തമായ ഗ്രൂപ്പിസത്തിൽ പ്രവർത്തനം നടത്തുന്ന കേരളത്തിലെ നേതാക്കൾക്കെതിരെ ബിജെപിക്കുള്ളിൽ ശക്തമായ നടപടിയുണ്ടാകും. പത്തു കോടി രൂപയ്ക്കു മുകളിൽ ചിലവഴിച്ചിട്ടും ചെങ്ങ്ന്നൂരിൽ നേരിട്ട തിരിച്ചടി ബിജെപി കേന്ദ്രങ്ങളെ വരും ദിവസങ്ങളിൽ പിടിച്ചുലയ്ക്കും.