72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം കടകളിൽ പ്രവേശനം; സർക്കാർ നിയന്ത്രണങ്ങൾ അശാസ്ത്രീയവും ഭരണഘടന ഉറപ്പ് നല്ക്കുന്ന മൗലിക അവകാശത്തിൻമേലുള്ള കടന്നുകയറ്റവും; സർക്കാർ നിർദ്ദേശങ്ങൾ റദ്ദാക്കണം ഏ. കെ.ശ്രീകുമാറിൻ്റെ ഹർജി ഹൈക്കോടതിയിൽ

72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം കടകളിൽ പ്രവേശനം; സർക്കാർ നിയന്ത്രണങ്ങൾ അശാസ്ത്രീയവും ഭരണഘടന ഉറപ്പ് നല്ക്കുന്ന മൗലിക അവകാശത്തിൻമേലുള്ള കടന്നുകയറ്റവും; സർക്കാർ നിർദ്ദേശങ്ങൾ റദ്ദാക്കണം ഏ. കെ.ശ്രീകുമാറിൻ്റെ ഹർജി ഹൈക്കോടതിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റോ, ഒരു മാസം മുൻപ് കോവിഡ് വന്നു പോയവർക്കോ, രണ്ടാഴ്ച മുൻപ് ഒരു ഡോസ് വാക്സിൻ എടുത്തവർക്കോ മാത്രം കടകളിലും ഓഫീസുകളിലും പ്രവേശിക്കാന്‍ അനുമതി നല്കിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏ.കെ ശ്രീകുമാർ ഹൈക്കോടതിയിൽ ഹർജി നല്കി.

വാക്‌സിൻ വിതരണം കാര്യക്ഷമമാക്കാതെയുള്ള ഇത്തരം നിർദ്ദേശങ്ങർ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ശ്രീകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിൻ്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശപ്രകാരമുള്ള നിയന്ത്രണം
തുല്യത, സഞ്ചാര സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം എന്നിവ ഉറപ്പു നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് പറയുമ്പോൾ വ്യാപാര സ്ഥാപനങ്ങളിലും ,ബാങ്കുകളിലുമൊക്കെ പോകേണ്ടവർ ആഴ്ചയിൽ 3 തവണയെങ്കിലും ആർടിപിസിആർ ടെസ്റ്റ് നടത്തേണ്ടി വരും.

ഒരു തവണ ടെസ്റ്റ് നടത്തുന്നതിന് 500 രൂപയാണ് ചിലവ്. ആഴ്ചയിൽ 3 തവണ ടെസ്റ്റ് നടത്തിയാൽ കിട്ടുന്ന ശമ്പളത്തിൻ്റെ ഇരട്ടി ലാബുകളിൽ നല്കേണ്ടി വരും.

വാക്സിൻ വിതരണം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും സംസ്ഥാനത്ത് പകുതിയിലധികം പേർക്കും വാക്സിൻ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കോവിഡിനെ ശാസ്ത്രീയമായി പ്രതിരോധിക്കാതെ ഇത്തരം അശാസ്ത്രീയമായ നിയന്ത്രണങ്ങൾ ജനങ്ങളുടെമേൽ അടിച്ചേൽപിക്കുന്നത്. ഇത് അനുവദിക്കാനാവില്ലന്നും ശ്രീകുമാർ പറഞ്ഞു.

ഹർജിക്കാരനു വേണ്ടി അഡ്വ: കെ. രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരായി.