മുണ്ടക്കയത്ത് ബ്ലേഡുകാരൻ്റെ വീട്ടിൽ അർദ്ധരാത്രി പൊലീസ് റെയ്ഡ്; ബ്ലാങ്ക് ചെക്കുകളും, പ്രോമിസറിനോട്ടും, 3 ലക്ഷം രൂപയും പിടിച്ചെടുത്തു; മുണ്ടക്കയത്തും വണ്ടൻപതാലിലും പത്താം കളം ഇടപാടെന്ന് തേർഡ് ഐ ന്യൂസ് രണ്ട് മാസം മുൻപേ വിളിച്ച് പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു; വണ്ടൻപതാലിലെ ഓട്ടോ ഡ്രൈവറടക്കം നിരവധി പേർ നിരീക്ഷണത്തിൽ

മുണ്ടക്കയത്ത് ബ്ലേഡുകാരൻ്റെ വീട്ടിൽ അർദ്ധരാത്രി പൊലീസ് റെയ്ഡ്; ബ്ലാങ്ക് ചെക്കുകളും, പ്രോമിസറിനോട്ടും, 3 ലക്ഷം രൂപയും പിടിച്ചെടുത്തു; മുണ്ടക്കയത്തും വണ്ടൻപതാലിലും പത്താം കളം ഇടപാടെന്ന് തേർഡ് ഐ ന്യൂസ് രണ്ട് മാസം മുൻപേ വിളിച്ച് പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു; വണ്ടൻപതാലിലെ ഓട്ടോ ഡ്രൈവറടക്കം നിരവധി പേർ നിരീക്ഷണത്തിൽ

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: മുപ്പതിനായിരം രൂപയ്ക്ക് പത്താം പൊക്കം മൂവായിരം രൂപ പലിശ. ആറ് മാസം മുൻപ് മുപ്പതിനായിരം രൂപ വെട്ടിക്കാട്ട് ഫിനാൻസിൽ നിന്നും പലിശയ്ക്ക് വാങ്ങിയ വ്യാപാരിയോട് ഇരുപത്തി ഏഴായിരം രൂപ മൂന്ന് മാസം കൊണ്ട് പലിശ വാങ്ങിയ കൊള്ള പലിശക്കാരൻ്റെ വീട്ടിൽ പൊലീസ് റെയ്ഡ്.

മുണ്ടക്കയം ബസ് സ്റ്റാൻഡിന് എതിർവശം വെട്ടിക്കാട്ട് ഫൈനാൻസ് നടത്തുന്ന ജോയിയുടെ മകൻ പ്രിൻസ് എബ്രാഹാമിൻ്റെ ചിറ്റടിയിലെ വീട്ടിലും സ്ഥാപനത്തിലുമാണ് ഒരേ സമയം എസ് എച്ച് ഒ ഷൈൻകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് ബ്ളാങ്ക് മുദ്രപത്രങ്ങളും പതിനഞ്ച് ബ്ളാങ്ക് ചെക്കുകളും, മൂന്ന് ലക്ഷം രുപയും റെയ്ഡിൽ പിടിച്ചെടുത്തു. പ്രിൻസിൻ്റെ പേരിൽ മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ പ്രിൻസിനായി വ്യാപക തിരച്ചിൽ ആരംഭിച്ചതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്എച്ച്ഒ ഷൈൻകുമാർ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ മൂലം വ്യാപാരം തകരുകയും, കടകൾ അടച്ചിടുകയും ചെയ്തതോടെ വ്യാപാര മേഖലയാകെ തകർന്നടിഞ്ഞു.ഈ അവസ്ഥയിൽ നിൽക്കുമ്പോഴും പലിശ തന്നില്ലങ്കിൽ കുത്തിക്കൊല്ലുമെന്ന് വരെ ഭീഷണിപെടുത്തുന്നത് വെട്ടിക്കാട്ട് ഫിനാൻസിൻ്റെ സ്ഥിരം ഏർപ്പാടായിരുന്നു.

പലിശ നല്കണമെന്ന് ആവശ്യപ്പെട്ട് വെട്ടിക്കാട്ട് ഫിനാൻസിൽ നിന്ന് ഫോൺ വിളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും പറഞ്ഞ് വ്യാപാരിയുടെ പരാതിയും മുണ്ടക്കയത്തുണ്ട്.

കുത്തിക്കൊല്ലുമെന്നും കട തല്ലിത്തകർത്ത് കളയുമെന്നുമാണ് ഫോണിൽ വിളിച്ച് ഭീഷണിപെടുത്തിയതെന്ന് രണ്ടു മാസം മുൻപ് നല്കിയ പരാതിയിൽ പറയുന്നു.ഭീഷണി പെടുത്തിയതിൻ്റെ ശബ്ദരേഖയും വ്യാപാരി പൊലീസിന് കൈമാറിയിരുന്നു.

മുണ്ടക്കയം, പുത്തൻചന്ത, പത്തു സെൻ്റ് മേഖലകളിലെല്ലാം പത്താംകളം ബ്ലേഡ് ഇടപാട് വ്യാപകമാണ്. ഒരിക്കൽ തല വെച്ചാൽ പിന്നെ രക്ഷപെടാൻ പാടണ്.

മുണ്ടക്കയത്തേയും, ചെളിക്കുഴിയിലേയും വനിതകളും, പത്തു സെൻറിലെ ചുമട്ടുകാരനും, വണ്ടൻപതാലിലെ മുൻ ബസ് ഡ്രൈവറായ ഓട്ടോക്കാരനുമടക്കം പത്താം കളം ഇടപാട് നടത്തുന്നവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്

ജില്ലയിൽ നൂറ് കണക്കിന് വ്യാപാരികളാണ് പത്താം കളത്തിൽ കുരുങ്ങി സകലതും നഷ്ടപ്പെട്ട് ആത്മഹത്യയുടെ മുൻപിൽ നില്ക്കുന്നത്.

ജില്ലയിലെ കൊള്ള പലിശക്കാരെ അമർച്ച ചെയ്യുമെന്നും, അനധികൃത പണമിടപാട് നടത്താൻ ആരേയും അനുവദിക്കില്ലന്നും, ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും ജില്ലാ പൊലിസ് മേധാവി ഡി. ശില്പ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു