ദേശാഭിമാനി ടി.കെ. മാധവൻ സ്മരണ പുതുക്കി

സ്വന്തം ലേഖകൻ

തിരുവാർപ്പ് : ദേശാഭിമാനി ടി.കെ മാധവന്റെ 136 – മത് ജന്മദിനം ടി കെ മാധവൻ സഞ്ചാര സ്വാതന്ത്ര സമരത്തിനു നേതൃത്വം നല്കി മർദ്ദ ന മേ റ്റ തിരുവാർ പ്പിൽ ടി കെ മാധവൻ ട്രസ്റ്റിന്റെ ആഭിമൂഖ്യത്തിൻ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ടി കെ മാധവൻ പഠന കേന്ദ്രം കേന്ദ്രീകരിച്ച് പുഷ്പാർച്ചന, ജന്മദിന സമ്മേളനം എന്നിവ നടന്നു.

ഡോ : അജയ് ശേഖർ (പ്രൊഫ: കാലടി സംസ്കൃത സർവ്വകലാശാല ) മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് ശ്രീ .എ.എം.ബൈജു അദ്ധ്യക്ഷത വഹിച്ചു. ശ്രീ. അജയൻ കെ.മേനോൻ (ബ ഹു: തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ്) അഡ്വ: ജി ഗോപകുമാർ (പ്രസി ഡന്റ് . ജില്ലാ കാർഷിക ഗ്രാമ വികസന ബാങ് ) . ശ്രീ : ഇ. വി പ്രകാശ്. ശ്രീ. എം. എസ് സുമോദ് (കോട്ടയം എസ് എൻ ഡി പി യുണിയൻ കൗൺസിലർ ) ശ്രീ വി എൻ ഉണ്ണി, ശ്രീ. എം എൻ ശരത് ചന്ദ്രൻ . ശ്രീ എം എസ് പ്രസന്നൻ . ശ്രീ. സാജൻ . സി.കരുണാകരൻ . ശ്രീ. കെ എസ് ബിജു എന്നിവർ പ്രസംഗിച്ചു.