നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി… അരങ്ങിലെ ഗർജനത്തിന്‌ ഇന്ന് 70..! അരങ്ങിൽനിന്ന്‌ അരങ്ങിലേക്ക്‌, ഹൃദയങ്ങളിൽനിന്ന്‌ ഹൃദയങ്ങളിലേക്ക്‌ ചേക്കേറിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിന്റെ ആദ്യപ്രദർശനത്തിന് ഇന്ന് 70 വർഷം; കാപാലികന്മാരെന്ന് കരുതപ്പെട്ടിരുന്ന കമ്യൂണിസ്റ്റുകാർ കലാകാരന്മാരായി രൂപാന്തരപ്പെട്ട കഥ

സ്വന്തം ലേഖകൻ കോട്ടയം: നിങ്ങൾ ഉൽക്കണ്ഠയോടുകൂടി പ്രതീക്ഷിച്ചിരുന്ന ഉദ്ഘാടന മഹാമഹം…നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. സോമന്റെ സുപ്രസിദ്ധ നാടകം. ഡിസംബർ ആറാം തീയതി ശനിയാഴ്ച രാത്രി ഒമ്പതിന് ചവറ തട്ടാശേരി സുദർശന തിയറ്ററിൽ…നടീ നടന്മാർ… പതിനായിരങ്ങളെ പ്രചോദിതരാക്കിയ നാടകത്തിന്റെ ആദ്യ പ്രദർശനത്തിന്റെ നോട്ടീസ് ഇങ്ങനെയാണ്. അരങ്ങിൽനിന്ന്‌ അരങ്ങിലേക്ക്‌, ഹൃദയങ്ങളിൽനിന്ന്‌ ഹൃദയങ്ങളിലേക്ക്‌ ചേക്കേറിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിന്റെ ആദ്യപ്രദർശനം നടന്നിട്ട് ചൊവ്വാഴ്ച 70 വർഷം തികയുന്നു. 1952 ഡിസംബർ ആറിനായിരുന്നു കെപിഎസിയുടെ രണ്ടാമത്തെ നാടകമായ “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ ചവറ സുദർശന ടാക്കീസിൽ അരങ്ങേറിയത്. അന്നത്തെ യുവതലമുറയുടെ ഹരമായിരുന്ന ഡി […]

യൂറോപ്യൻ വമ്പന്മാരെ കടത്തിവെട്ടി ജപ്പാൻ പ്രീക്വാർട്ടറിൽ ; ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജപ്പാൻ വിജയം കണ്ടെത്തി ; തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍; പ്രീക്വാർട്ടറിൽ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികൾ ; സ്പെയിന് മൊറോക്കോ

ദോഹ : യൂറോപ്യൻ വമ്പന്മാരായ സ്പെയിനെ അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാൻ പ്രീക്വാർട്ടറിലെത്തി.ലോകകപ്പ് ഗ്രൂപ്പ് ഇ നിർണായക മത്സരത്തിൽ ഒന്നിനെതിരെ ഇരട്ട ഗോളുകൾ തിരിച്ചടിച്ചാണ് ജപ്പാൻ 2010ലെ ചാമ്പ്യന്മാരെ തറപറ്റിച്ചത്. ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്ന ജപ്പാൻ, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മൂന്നു മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് സ്പെയിനെ വീഴ്ത്തിയത്. 48-ാം മിനിറ്റിൽ റിറ്റ്സു ഡോവൻ ആണ് സ്പെയിന്റെ നെഞ്ച് കലക്കി ആദ്യം ഗോൾവല കുലുക്കി സ്പാനിഷ് നിരയെ വിറപ്പിച്ചത്. തൊട്ടുപിന്നാലെ സ്പെയിൻ വലയിലേക്ക് ടനാകയുടെ രണ്ടാമത്തെ ഗോൾ. ആദ്യ […]

സ്വിസ് പൂട്ടുപൊളിച്ച് ബ്രസീൽ , രക്ഷകനായി കാസെമിറോ; എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീൽ പ്രീ ക്വാർട്ടറിൽ

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ജിയിൽ നിന്ന് ബ്രസീൽ പ്രീ ക്വാർട്ടറിൽ. സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീൽ ക്വാർട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ ഗോൾ നേടിയത്. രണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്രസീലിന് ആറ് പോയിന്റായി. മൂന്ന് പോയിന്റുള്ള സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്താണ്. ഓരോ പോയിന്റ് വീതമുള്ള കാമറൂണും സെർബിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. മത്സരത്തിൽ ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. എന്നാൽ സൂപ്പർതാരം നെയ്മറില്ലാത്തത് ബ്രസീലിന്റെ ആക്രമണത്തെ കാര്യമായി ബാധിച്ചു. 12-ാം മിനിറ്റിൽ ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. ഇടത് വിംഗിൽ നിന്ന് ലൂകാസ്പറ്റയുടെ പാസ് […]

”ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍ എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ…! സഹസംവിധായകനില്‍ നിന്നും വഴിതെറ്റി ശരിവഴി കണ്ടെത്തിയ ഏകാന്ത പഥികന്‍; അനശ്വര ഗാനങ്ങള്‍ പിറന്ന തൂലിക നിശ്ചലമായിട്ട് ഒരാണ്ട്, ഈ പാഴ്മുളം തണ്ട് പൊട്ടും വരെ, ഈ ഗാനമില്ലാതെയാകും വരെ…! ബിച്ചു തിരുമലയുടെ ഓർമ്മകൾക്ക് ഒരു വയസ്…!

രണ്ടര വയസ്സാണ് അന്ന് ബാലഗോപാലന്. ഒരു ദിവസം രാത്രി അവന്‍ കഠിനമായ വേദനകൊണ്ട് ഉറക്കെ കരഞ്ഞു. ബന്ധുക്കളും അയല്‍പക്കത്തുള്ളവരും അവന് ചുറ്റും വട്ടത്തില്‍ നിരന്നു. കിലോമീറ്റുകള്‍ക്കപ്പുറം താമസിക്കുന്ന വൈദ്യനെ വിളിക്കാന്‍ ബന്ധുക്കളിലൊരാള്‍ സൈക്കിളുമായി പാഞ്ഞു. വൈദ്യന്‍ സ്ഥലത്തില്ല, നിരാശനായി അയാള്‍ തിരികെ വന്ന് പറഞ്ഞു. അന്നത്തെ പുലരിക്ക് പാതിവെന്ത ബലിച്ചോറിന്റെ മണമായിരുന്നു, കുഞ്ഞ് ബിച്ചുവിനെ വിളിച്ചുണര്‍ത്തിയതാവട്ടെ, പാകമായിക്കൊണ്ടിരിക്കുന്ന ബലിച്ചോറുണ്ണാന്‍ കാത്തിരിക്കുന്ന ബലിക്കാക്കകളും. കുഞ്ഞനിയന്‍ പട്ട് പുതച്ച് സുന്ദരനായി കിടക്കുന്നു, നേരം വൈകുംമുന്‍പ് അവനെ യാത്രയാക്കണം, അച്ഛനമ്മമാര്‍ ജീവിച്ചിരിക്കുന്നത് കൊണ്ട് അഗ്നിക്ക് കൊടുക്കാനാവില്ല, മണ്ണിട്ട് തന്നെ […]

പാലാ അല്‍ഫോണ്‍സാ കോളേജിലെ ആദ്യ സ്പോര്‍ട്സ് ഹോസ്റ്റല്‍ ബാച്ചിലെ മിടുക്കി; പതിനെട്ടര വയസില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥ; അറുപതിലും പതിനാറിന്റെ ചുറുചുറുക്കുള്ള കോട്ടയത്തിന്റെ ഓട്ടക്കാരി; സജി ജോസഫ് സൂപ്പറാണ്, പവര്‍ഫുള്ളാണ്..!

സ്വന്തം ലേഖകന്‍ മുടി രണ്ടായി മെടഞ്ഞ് പച്ചപ്പാവാടയും വെള്ള ബ്ലൗസുമിട്ട ഒരു കൗമാരക്കാരി. സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കൊപ്പം നടക്കുമ്പോഴും ആ പതിമൂന്നുകാരിയെ ആരും പ്രത്യേകം ശ്രദ്ധിക്കും. കാരണം, മറ്റ് കുട്ടികള്‍ക്കില്ലാത്ത വല്ലാത്തൊരു വേഗവും ഊര്‍ജ്ജവും ആ പെണ്‍കുട്ടിക്കുണ്ടായിരുന്നു. കായികാധ്വാനം ആവശ്യമുള്ള കളികളില്‍ അവള്‍ മറ്റ് കുട്ടികളെ വളരെ പിന്നിലാക്കി. ഡ്രില്ല് പീരിയഡില്‍ കിളികളി ഉള്‍പ്പെടെയുള്ള കളികളില്‍ ആ പെണ്‍കുട്ടിയുടെ അസാമാന്യ ചുവട് വയ്പ്പുകള്‍ കായികാധ്യാപകനായ ഇ.സി ജോണ്‍ സാര്‍ സസൂഷ്മം വീക്ഷിക്കുന്നണ്ടായിരുന്നു. ഭാവിയില്‍ പൊന്‍കുന്നം സ്‌കൂളിന്റെയും കോട്ടയം പട്ടണത്തിന്റെയും യശസ്സ് ഉയര്‍ത്താന്‍ പോന്ന ഒരു […]

സംസ്ഥാനത്ത് ആഭ്യന്തര സഞ്ചാരികളുടെ വരവ് സർവകാല റെക്കോഡിൽ;കൊവിഡിന് മുമ്പുള്ളതിനെക്കാൾ 1.49 ശതമാനം സഞ്ചാരികളുടെ വർധന.. ജനുവരി-സെപ്തംബർ കാലയളവിൽ ഉണ്ടായത് 600 ശതമാനം മുന്നേറ്റം . ഇനിയും ആഭ്യന്തര സഞ്ചാരികൾ എത്തുമെന്ന അനുമാനത്തിൽ അതിനനുസൃതമായ പ്രചാരണങ്ങൾ നടത്തിവരികയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

കേരളത്തിൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് സർവകാല റെക്കാഡിൽ. ജനുവരി മുതൽ സെപ്തംബർ വരെയുള്ള ആദ്യ മൂന്നു പാദത്തിൽ 1,33,80,000 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്. കൊവിഡിന് മുമ്പുള്ളതിനെക്കാൾ 1.49 ശതമാനം കൂടുതലാണിത്. മുൻവർഷത്തെക്കാൾ 196 ശതമാനമാണ് വർദ്ധന. ജനുവരി-സെപ്തംബർ കാലയളവിൽ 600 ശതമാനം മുന്നേറ്റമാണ് ഉണ്ടായത്. ഇനിയും ആഭ്യന്തര സഞ്ചാരികൾ എത്തുമെന്നാണ് കരുതുന്നത്. അതിനനുസൃതമായ പ്രചാരണങ്ങൾ നടത്തിവരികയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി 2023ൽ പുതിയ 100 ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. […]

ആയുധങ്ങള്‍ക്ക് മുന്നിലും തോല്‍ക്കാത്ത പോരാട്ട വീറിന്റെ മറുപേര്; കൂത്തുപറമ്പ് രക്തസാക്ഷിദിനം.28 ആണ്ടുകൾക്കിപ്പുറവും കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനും ദീപ്തമായ ആവേശമാണ്…ഓരോ വിപ്ലവകാരിക്കും.

പോരാട്ട വീര്യത്തിന്റെ വീരസ്മരണകളുമായി കൂത്തുപറമ്പ രക്തസാക്ഷ്യത്വത്തിന് ഇന്ന് 28 വയസ്സ്.യുവജന പോരാളികള്‍ക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷിയായ സഖാവ് പുഷ്പനും. ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെയാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കുന്നത്. യുവതയുടെ പ്രതികരണ ശേഷി കൊടുങ്കാറ്റായി ആഞ്ഞടിച്ച 1994 നവംബര്‍ 25.നിരായുധരായ സമരക്കാര്‍ക്ക് നേരെ നേര്‍ക്കുനേര്‍ പോലീസ് വെടി ഉതിര്‍ത്തപ്പോള്‍ പിന്തിരിഞ്ഞോടാതെ സമരേതിഹാസം രചിച്ചവരെ ഓര്‍മ്മിപ്പിച്ചാണ് ഓരോ നവംബര്‍ 25 ഉം കടന്ന് പോകുന്നത്.ഇന്ത്യന്‍ യുവജന പോരാട്ടത്തിലെ അണയാത്ത അഗ്‌നിയാണ് കൂത്തുപറമ്പ്. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിലാണ് കെ കെ […]

അന്നം വിളമ്പി ആഘോഷിക്കാം ; സ്‌കൂൾ പ്രഭാതഭക്ഷണ പദ്ധതിക്ക്‌ പുതിയ മാതൃക.വ്യക്തികളുടെയും കുടുംബത്തിന്റെയും സംഘടനകളുടെയും വിശേഷ ദിവസങ്ങളെ സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്‌.

പിറന്നാളോ വിവാഹവാർഷികമോ ഏതുമാകട്ടെ അടുത്തുള്ള സ്‌കൂളിൽ പ്രഭാതഭക്ഷണം നൽകി ആഘോഷിച്ചാലോ. അതിനൊരു അവസരം വരുന്നു. വ്യക്തികളുടെയും കുടുംബത്തിന്റെയും സംഘടനകളുടെയും വിശേഷ ദിവസങ്ങളെ സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്‌. ആവശ്യമെങ്കിൽ സ്‌പോൺസർമാരെയും പൂർവ വിദ്യാർഥി സംഘടനകളുടെയും സഹായവും സ്വീകരിക്കാം. ഈ മാതൃകയിൽ ഇടുക്കിയിൽ പദ്ധതി ആരംഭിച്ച്‌ കഴിഞ്ഞു. മുഴുവനിടത്തും സ്‌കൂൾ അധികൃതരുടെ നേതൃത്വത്തിൽ പരിപാടി ഏറ്റെടുക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2200 സ്‌കൂളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പിടിഎയുടെയും നേതൃത്വത്തിൽ നിലവിൽ പ്രഭാതഭക്ഷണം നൽകുന്നുണ്ട്‌. സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ സ്റ്റേറ്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സഹായത്തോടെ […]

സംപ്രേക്ഷണ ദിനങ്ങള്‍ കുറച്ചു; ചെമ്പൈ സംഗീതോത്സവത്തെ ദൂരദര്‍ശന്‍ അവഗണിക്കുന്നതായി പരാതി; പ്രോഗ്രാം മേധാവികളുടെ അലസതയെന്ന് ആരോപണം.കടുത്ത പ്രതിഷേധത്തിൽ ഭക്തരും സംഗീത ആസ്വാദകരും.

പതിവിന് വിപരീതമായി ചെമ്പൈ സംഗീതോത്സവത്തില്‍ നിന്നും ദൂരദര്‍ശന്‍ പിന്മാറുന്നു. തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങള്‍ സംയോജിച്ച് ചെയ്യുന്ന ഈ പരിപാടി പ്രോഗ്രാം മേധാവികളുടെ അലസത മൂലം ഉപേക്ഷിക്കുന്നതായാണ് ആരോപണം. പതിവായി 15 ദിവസവും ചെയ്തിരുന്ന പരിപാടി 5 ദിവസത്തേക്ക് കുറയ്ക്കാനാണ് തീരുമാനമത്രെ. ഗുരുവായൂരപ്പന്റെ കടാക്ഷം കൊണ്ട് സ്വന്തം ശബ്ദം വീണ്ടുകിട്ടിയ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂര്‍ ക്ഷേത്രം വര്‍ഷം തോറും നടത്തിവരാറുള്ള ചെമ്പൈ സംഗീതോത്സവംഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള ശാസ്ത്രീയ സംഗീത പ്രതിഭകളെയും മഹാരഥന്മാരെയും ആകര്‍ഷിക്കുന്ന പ്രശസ്ത സംഗീത സദസുകളില്‍ അഗ്രിമസ്ഥാനത്തുള്ളതാണ്. 15 ദിവസങ്ങളിലായി അരങ്ങേറുന്ന ഈ […]

തൂവൽസ്പർശംപോലെ ഹൃദയംകവർന്ന്‌ കടന്നുപോയി സതീഷ് ബാബു പയ്യന്നൂർ.വിടവാങ്ങിയത് കഴിഞ്ഞ 40 വർഷങ്ങളായി മലയാള കഥയുടെ മാറ്റ് അളന്നകഥാകാരൻ.

മലയാള കഥയുടെ കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിൽ സതീഷ് ബാബു പയ്യന്നൂരിന്റെ സാന്നിധ്യം സജീവമായിരുന്നു. പുതു തലമുറയിൽപ്പെട്ട ഒരാളുടെ നോവൽ പലരും ആദ്യമായി വായിക്കുന്നത് സതീഷിന്റേതാണ്. മണ്ണ് എന്ന പേരിൽ 1989ൽ ഇ എം എസിന്റെ അവതാരികയോടുകൂടി പുറത്തിറങ്ങിയ നോവൽ. സി വി ബാലകൃഷ്ണൻ അല്ലാതെ പുതിയ തലമുറയിലെ ആരും നോവൽ എഴുതാത്ത കാലമായിരുന്നു അത്. കാവുമ്പായി കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണിത്‌. ഇന്ന് ആലോചിക്കുമ്പോൾ ഒരു എഴുത്തുകാരൻ ചെറുപ്രായത്തിൽ ഇങ്ങനൊരു നോവൽ എഴുതിയത് വിസ്മയം ജനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഒരു കഥയുടെ പേരുപോലെ “ഒരു […]