കറയില്ലാതെ ചിരിക്കാൻ, പല്ലിനെ പൊന്നു പോലെ കാക്കാം…! പല്ലിന്റെ ആരോഗ്യം ഉറപ്പു വരുത്താൻ ചില പരിചിത വഴികൾ…

ദന്താരോഗ്യം എന്നത് വളരെ പ്രധാനമാണ്.ശരിയായ രീതിയിൽ പരിപാലിച്ചു സൂക്ഷിക്കേണ്ട ഒന്ന് കൂടിയാണ് പല്ല്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. ലോകാരോഗ്യസംഘടനയുടെ എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം ഫലപ്രാപ്തിയിൽ എത്തിക്കണമെങ്കിൽ പ്രത്യേകപരിഗണന നല്കേണ്ട ഒന്നാണ് ദന്തപരിപാലനം എന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന കാര്യം ലോകജനസംഖ്യയിൽ 90 ശതമാനത്തിലധികം പേർക്കും ഏതെങ്കിലും തരത്തിലുള്ള ദന്തരോഗബാധയുണ്ട് എന്നതാണ്. കുട്ടികൾ ഇക്കാര്യത്തിൽ മുതിർന്നവരേക്കാൾ മുന്നിൽ നില്ക്കുന്നു. പലപ്പോഴും പല്ലിന് കാര്യമായ പ്രശ്നങ്ങളുണ്ടാകുന്നതിന് ശേഷമാണ് അധികപേരും ഡെന്‍റിസ്റ്റുകളെ സമീപിക്കുന്നത്. എന്നാല്‍ നേരത്തെ തന്നെ […]

”സൗദിക്കെതിരെ തോറ്റത് വഴിത്തിരിവായി, പിന്നെ ഈ സ്നേഹവും” ലയണല്‍ സ്‌കലോണി, കളിയാശാന് കൈയ്യടിച്ച് ചങ്കുകള്‍; തോറ്റ് തുടങ്ങിയ അര്‍ജന്റീന കലാശപ്പോരിനുള്ള ആദ്യ ടിക്കറ്റും നേടി കാത്തിരിക്കുകയാണ്, ഇതാണ് കാല്‍പ്പനികത..!

റെക്കോര്‍ഡ് ജയത്തോടെ ഖത്തറിലെത്തിയ മെസിപ്പടയെ ഞെട്ടിച്ചുകൊണ്ടായിരുന്നു സൗദി അറേബ്യയുടെ വിജയം. തോറ്റ് തുടങ്ങിയ അര്‍ജന്റീന ഇപ്പോള്‍ കലാശപ്പോരിനുള്ള ആദ്യ ടിക്കറ്റും നേടി കാത്തിരിക്കുകയാണ്. എന്നാല്‍ സൗദിക്കെതിരായ തോല്‍വിയായിരുന്നു ടീമിന്റെ വഴിത്തിരിവെന്ന് പറയുകയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി. ‘സൗദി അറേബ്യയോട് തോറ്റതിന് ശേഷം ഫാന്‍സ് ഞങ്ങളെ കൈവിട്ടില്ല. അതിശയകരമായ പിന്തുണയും സ്നേഹവും അനുഭവപ്പെട്ടു. തിരിച്ചുവരാനുള്ള ഊര്‍ജവും പിന്‍ബലവും ആ സ്നേഹവായ്പുകള്‍ക്കുണ്ടായിരുന്നു’- സ്‌കലോണി പറഞ്ഞു. ക്രൊയേഷ്യക്കെതിരായ മത്സരത്തിന് പിന്നാലെയായിരുന്നു സ്‌കലോണിയുടെ അഭിപ്രായ പ്രകടനം. ‘ഏതൊരു അര്‍ജന്റീനക്കാരനും സ്വപ്നം കാണുന്ന നേട്ടത്തിനരികിലാണ് ഞങ്ങള്‍. അതുകൊണ്ടു തന്നെ ആഘോഷങ്ങളെ പിടിച്ചു […]

ഗാലറി പാടി, മുചാചോസ്, ആവോര നോൾവിമോ ഇല്യുസനാർ..! ഓരോ ഗോളിനും അസിസ്റ്റിനും ശേഷം മെസ്സി ഓടിയെത്തിയത് അവർക്കരികിലേക്ക് ; കുട്ടികളേ..നമ്മളുടെ പ്രതീക്ഷകൾ വീണ്ടും ഉയർന്നുപറക്കുകയാണെന്ന് ഉറക്കെ പറയാൻ ; അതേ, വാഗ്ദത്തഭൂമിയിലെ പോരാളിയുടെ പ്രതീക്ഷ സഫലമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..!

സ്വന്തം ലേഖകൻ ദോഹ: കളി കഴിഞ്ഞ് അപ്പോൾ രണ്ടു മണിക്കൂറോളം പിന്നിട്ടിരുന്നു. ലുസൈൽ സ്റ്റേഡിയത്തിന്റെ മിക്സഡ് സോണിൽ മാധ്യമപ്രവർത്തകർ ലയണൽ മെസ്സിയെ കാത്തിരിക്കുകയാണ്. സന്തോഷം സ്ഫുരിക്കുന്ന മുഖവുമായി ഒടുവിൽ അർജന്റീന നായകൻ പ്രത്യക്ഷപ്പെട്ടു. മിക്സഡ് സോണിലെ ഇടുങ്ങിയ വഴിയിൽ നിറഞ്ഞു കവിഞ്ഞ മാധ്യമ പ്രവർത്തകർക്കു മുമ്പാകെ സ്പാനിഷ് ഭാഷയിൽ അയാളതു പറഞ്ഞു. ‘ഈ ഫൈനൽ കളിച്ച് എന്റെ ലോകകപ്പ് യാത്രക്ക് അവസാനം കുറിക്കാൻ കഴിയുന്നതിൽ അഭിമാനമാണുള്ളത്. തീർച്ചയായും ഞായറാഴ്ചത്തേത് ലോകകപ്പിലെ എന്റെ അവസാന മത്സരമായിരിക്കും’. വിശ്വവേദിയോട് വിട പറയുന്നതിന്റെ വേദനകൾക്കിടയിലും പതിവില്ലാത്ത ഊർജമുണ്ടായിരുന്നു മെസ്സിയുടെ […]

“എനിക്ക് അങ്ങ് നൽകിയത് രണ്ടാം ജന്മം,” ഹൃദയം പൊട്ടി ബെക്സ് കൃഷ്ണ, ഈറനണിഞ്ഞ് യൂസഫലി..! അന്യനാട്ടിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നാളുകളെണ്ണി കഴിഞ്ഞ ബെക്സ്; ഇത് അസാധാരണമായ സംഭവകഥ

സ്വന്തം ലേഖകൻ തൃശൂർ: അന്യനാട്ടിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നാളുകളെണ്ണി കഴിഞ്ഞ ഒരു ഭൂതകാലമുണ്ട് തൃശൂർ സ്വദേശിയായ ബെക്‌സ് കൃഷ്ണയ്ക്ക്. മരണം പ്രതീക്ഷിച്ച് കഴിഞ്ഞ ആ കെട്ടകാലത്തിൽ നിന്ന് ജീവിതത്തിന്റെ നിറങ്ങളിലേക്ക് ബെക്‌സിനെ തിരികെയെത്തിച്ച ഒരു മനുഷ്യനും… അദ്ദേഹത്തെ നേരിൽക്കണ്ട് നന്ദി പറയാനാണ് കേരളാ വിഷന്റെ 15ാം വാർഷികാഘോഷത്തിൽ ബെക്‌സ് എത്തിയത്. എന്നാൽ വാക്കുകൾ പറഞ്ഞ് മുഴുമിപ്പിക്കും മുമ്പ് ബെക്‌സിനെ ആ കൈകൾ കെട്ടിപ്പിടിച്ചു. എം.എ യൂസഫലി എന്ന മനുഷ്യന്റെ കാരുണ്യവും സഹാനുഭൂതിയും ഒരിക്കൽ കൂടി അറിയുകയായിരുന്നു ബെക്‌സ്. കേരള വിഷൻ 15-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് […]

ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹൻലാലും നിറഞ്ഞാടിയ ചിത്രം; ഹരികൃഷ്ണൻസിന് രണ്ട് ക്ലൈമാക്സ് വന്നത് എങ്ങനെ? 24 കൊല്ലത്തിനുശേഷം രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി!

മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. ഏകദേശം ഒരേ കാലഘട്ടത്തിലാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയിലേക്കുള്ള കടന്ന് വരവ്. ഇരുവരുടെയും വളർച്ചയും ഒരു കാലഘട്ടത്തിലാണ്. തുടക്ക കാലത്ത് ഇരുവരും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.എന്നാൽ സൂപ്പർ സ്റ്റാറുകളായി മാറിയ രണ്ട് പേരെയും വെച്ച് പിൽക്കാലത്ത് ഒരു സിനിമ ചെയ്യാനായത് സംവിധായകൻ ഫാസിലിനാണ്. ഹരികൃഷ്ണൻസ് ആയിരുന്നു ഈ സിനിമ. ഹരിയും കൃഷ്ണനുമായി ഇരുവരും മല്‍സരിച്ചഭിനയിച്ച സിനിമ കൂടിയായിരുന്നു ഹരികൃഷ്ണന്‍സ്. ഹരിയും കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ചിത്രത്തിന് രണ്ട് ക്ലൈമാക്സുകളാണ് ഉണ്ടായിരുന്നത്. […]

ഒടുവിൽ ആരാധകർ കാത്തിരുന്ന വാർത്തയെത്തി ; അച്ഛനാകാൻ ഒരുങ്ങി നടൻ രാം ചരൺ ; ചിരഞ്ജീവിയാ ട്വിറ്ററിലൂടെ വാർത്ത പുറത്തുവിട്ടത് ; 2012 ലായിരുന്നു രാം ചരണിന്റെയും ഉപാസനയുടെയും വിവാഹം ; സന്തോഷവാർത്ത നീണ്ട 10 വർഷത്തിനുശേഷം

പത്താം വിവാഹവാര്‍ഷികത്തിന് പിന്നാലെ തന്നെ തേടിയെത്തിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച് തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍. രാം ചരണും ഭാര്യ ഉപാസനയും ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന സന്തോഷ വാർത്ത പുറത്തുവിട്ടത് രാം ചരണിന്റെ പിതാവും തെലുങ്ക് സൂപ്പർ സ്റ്റാറുമായ ചിരഞ്ജീവിയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വാർത്ത പുറത്തുവിട്ടത്. കോളേജ് കാലത്താണ് ഉപാസനയും രാംചരണും ആദ്യം കാണുന്നത്. ഇരുവരുടേയും സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. ലണ്ടനിൽ ഒരു സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച്ചയെന്നാണ് പിങ്ക് വില്ല റിപ്പോർട്ടിൽ പറയുന്നത്. ഡേറ്റ് ചെയ്യുന്നതിന് […]

സമൂഹ മാധ്യമങ്ങളിൽ വൈറലായി തേൻ കുടിയൻ പരുന്ത്

തേനീച്ചക്കൂട്ടിൽ തലയിട്ട് തേൻ കുടിക്കുകയാണ് ഒരു വിരുതൻ പരുന്ത് . തേൻ കുടിക്കുന്ന പരുന്തിൻ്റെ വീഡിയോയാണ് വൈറലായിരിക്കുന്നത് .നാട്ടിൽ വെള്ളപ്പരുന്ത് എന്നറിയപ്പെടുന്ന പ്രാപ്പിടയൻ വിഭാഗത്തിൽപ്പെട്ട പക്ഷിയാണിത്. I’ve never heard of a Honey-buzzard before. I had no idea they attack honey bees' nests for food.😳🦅–🎥 Credit : Rahul’s Wildscape/YT pic.twitter.com/b6DJclenkQ — Reg Saddler (@zaibatsu) November 30, 2022 തനിക്ക് ചുറ്റും തേനീച്ചകൾ മൂളിപ്പറന്നിട്ടും കൂസലില്ലാതെ തേൻകുടി തുടരുന്ന പരുന്തിനെ ദ്യശ്യത്തിൽ കാണാം.

യമനിലെ പൊള്ളുന്ന അല്ലലിൽ നിന്ന് കൊഴഞ്ചേരിയിലെ സ്നേഹത്തണലിലേക്ക്..! ഏക മകന്റെ ചികിത്സയ്ക്കെത്തിയ യമനി കുടുംബത്തെ ചേർത്ത് പിടിച്ച് ശ്രീജയും ഉല്ലാസും; എ​സ്.​എം.​എ ബാധിതനായ കുഞ്ഞു ഹാഷിമിന്​ എല്ലാ മാനുഷിക പരിഗണനയും നൽകുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്​. അയ്യർ

സ്വന്തം ലേഖകൻ പത്തനംതിട്ട: യ​മ​നി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലെ​ത്തി മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ ത​ണ​ലി​ൽ ക​ഴി​യു​ന്ന എ​സ്.​എം.​എ (സ്​​പൈ​ന​ൽ മ​സ്കു​ലാ​ർ അ​ട്രോ​ഫി) ബാ​ധി​ത​നാ​യ മൂ​ന്നേ​കാ​ൽ വ​യ​സ്സു​ള്ള ഹാ​ഷിം യാ​സി​ൻ അ​ഹ​മ്മ​ദി​ന്‍റെ ചി​കി​ത്സ​ക്കാ​യി എ​ല്ലാ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യും ന​ൽ​കു​മെ​ന്ന്​ ജി​ല്ല ക​ല​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ. കു​ട്ടി​ക്ക്​ ചി​കി​ത്സ സ​ഹാ​യം തേ​ടി സ​മീ​പി​ച്ച മാ​താ​പി​താ​ക്ക​ളാ​യ യാ​സി​ൻ അ​ഹ​മ്മ​ദ്​ അ​ലി​യെ​യും തൂ​ണി​സ്​ അ​ബ്​​ദു​ല്ല​യെ​യും ക​ല​ക്ട​ർ ആ​ശ്വ​സി​പ്പി​ച്ചു. ഹാ​ഷി​മി​ന്‍റെ ചി​കി​ത്സ​ക്കാ​യി മു​ൻ​കൈ​യെ​ടു​ക്കു​ന്ന കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി ശ്രീ​ജ​യും ഭ​ർ​ത്താ​വ്​ ഉ​ല്ലാ​സും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന മ​റ്റൊ​രു രാ​ജ്യ​ത്തു​നി​ന്ന്​ അ​ഭ​യം തേ​​ടി​യെ​ത്തി​യ കു​ടും​ബം ത​ങ്ങ​ളു​ടെ […]

എപ്പോഴും കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ കാഴ്ച ശക്തിക്ക് തകരാർ സംഭവിക്കാതെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതാ..!

മനുഷ്യശരീരത്തിലെ ഓരോ അവയവത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. എങ്കിലും ചില അവയവങ്ങളുടെ പ്രാധാന്യം മറ്റ് ചിലതിനെക്കാള്‍ അല്‍പം കൂടി കൂടുതലായിരിക്കും. അത്തരത്തില്‍ നമ്മള്‍ എത്രയോ പ്രാധാന്യത്തോടെ കണക്കാക്കുന്നതാണ് നമ്മുടെ കണ്ണുകളെ. കണ്ണുകള്‍ക്ക് കാര്യമായ എന്തെങ്കിലും കേടുപാടുകളോ പരുക്കുകളോ അസുഖങ്ങളോ പിടിപെടുന്നതിനെ കുറിച്ച് ആര്‍ക്കും ചിന്തിക്കാവുന്നതല്ല. എന്നാല്‍ ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് ജീവിക്കുമ്പോള്‍ പലരീതിയിലും നമ്മുടെ കണ്ണുകള്‍ ബാധിക്കാനുള്ള സാധ്യതകള്‍ ഏറിവരികയാണ്. അതിനാല്‍ തന്നെ കണ്ണുകളെ സുരക്ഷിതമാക്കി വയ്ക്കുന്നതിനെ കുറിച്ച് നാം ഇന്ന് കാര്യമായിത്തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. തിമിരം, പ്രമേഹം മൂലമുള്ള കാഴ്ചാപ്രശ്നം, ഗ്ലൂക്കോമ, ഡ്രൈ ഐ […]

രജതരേഖയായി അറവുകാട്…! “ഭൂപരിഷ്‌കരണ ഭേദഗതി നിയമം അനുശാസിക്കുന്നതനുസരിച്ച് നിയമം നടപ്പാക്കാൻ ഗവർമെന്റും ഭൂവുടമയും തയാറായാലും ഇല്ലെങ്കിലും, 1970 ജനുവരി ഒന്നുമുതൽ ആ നിയമം നടപ്പായതായി കണക്കാക്കി അവകാശം സ്ഥാപിക്കുകതന്നെ ചെയ്യും’’. 1969 ഡിസംബർ 14ന്‌ ആലപ്പുഴ അറവുകാട്‌ ക്ഷേത്രമൈതാനത്ത്‌ ഉയർത്തിയ വേദിയിൽ എ കെ ജിയുടെ പ്രഖ്യാപനം; സംസ്ഥാനത്ത്‌ 37 ലക്ഷത്തോളം പേർക്ക്‌ ഭൂമിയിൽ അവകാശം ലഭിച്ച സമരമുന്നേറ്റം; അറവുകാട്‌ സമ്മേളനമെന്ന പേരിൽ അത്‌ കേരള ചരിത്രം രേഖപ്പെടുത്തിയപ്പോള്‍ പിറന്നത് മറ്റൊരു വിപ്ലവാത്മകത

സ്വന്തം ലേഖകൻ ആലപ്പുഴ: മഹാനായ എ കെ ജിയുടെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനം: ‘”ഭൂപരിഷ്‌കരണ ഭേദഗതി നിയമം അനുശാസിക്കുന്നതനുസരിച്ച് നിയമം നടപ്പാക്കാൻ ഗവർമെന്റും ഭൂവുടമയും തയാറായാലും ഇല്ലെങ്കിലും, 1970 ജനുവരി ഒന്നുമുതൽ ആ നിയമം നടപ്പായതായി കണക്കാക്കി അവകാശം സ്ഥാപിക്കുകതന്നെ ചെയ്യും’’. 1969 ഡിസംബർ 14ന്‌ കരിവെള്ളൂർ, കാവുമ്പായി രക്തസാക്ഷികളുടെ പേരിൽ ആലപ്പുഴ അറവുകാട്‌ ക്ഷേത്രമൈതാനത്ത്‌ ഉയർത്തിയ വേദിയിൽ എ കെ ജി പ്രഖ്യാപനം നടത്തുമ്പോൾ മൈതാനത്ത്‌ തിങ്ങിനിറഞ്ഞ പുരുഷാരം ഹർഷാരവത്തോടെ ഏറ്റെടുത്തു. ഇങ്ക്വിലാബ്‌ സിന്ദാബാദ്‌ വിളികൾ അന്തരീക്ഷത്തെ മുഖരിതമാക്കി. അറവുകാട്‌ സമ്മേളനമെന്ന പേരിൽ അത്‌ […]